0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 436.1K

നിന്നടച്ചു

ജോളി........

എന്താ സാറെ

ഞാൻ വീട്ടിലേക്കു പോകുവാ രണ്ട് മണിക്കൂർ കഴിയുമ്പോ അരച്ച മരുന്നവിടെ ഇരുപ്പുണ്ട് അത് ഇപ്പൊ ഇട്ടേക്കുന്ന പോലെ തന്നെയിടണം മറന്നു പോകരുത്

ഇല്ല സാറേ

നിന്റെ വല്ല്യ സാറു വരുമ്പോ പറഞ്ഞേരെ ഞാൻ പോയീന്നു

പറഞ്ഞേക്കാം ഈ സാറു നാളെയും വരുമോ

എന്തിനാടി

ചുമ്മാ ചോദിച്ചതാ

മരുന്ന് ഇട്ടു കൊടുക്കാൻ മറക്കരുത് അത് വരെ ഏട്ടത്തിയെ വിളിക്കുകയും വേണ്ട

ശരി സാറേ

ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചു പോന്നു പോരും വഴി മീരേടത്തിയുടെ വീട് വഴി ഒന്നൂടെ പോയി നോക്കി

വീടാകെ ഇരുട്ടിലാണ്ട് കിടക്കുന്നു

നീയെവിടാരുന്നു ടാ രാവിലെ ഇറങ്ങി പോയതല്ലേ

മീരെടെ വീട്ടിൽ പോവാന്നു പറഞ്ഞിട്ട് പോയതല്ലേ

വല്യേട്ടൻ പൂമുഖത്ത് തന്നെ നിൽപ്പുണ്ടായിരുന്നു

രാവിലെ ഞാനവിടെ ചെന്നപ്പോ വീട് പൂട്ടി കിടക്കുന്നു പിന്നെ സ്മിതേടത്തിനെ കാണാൻ പോയി

അവൾക്കിപ്പോ എങ്ങനെയുണ്ട്

നല്ല നീരായിരുന്നു ഞാൻ അതിനു എണ്ണ കാച്ചി കൊടുത്തു ചതവിനുള്ള മരുന്ന് കൂടി ഉണ്ടാക്കി കൊടുത്തിട്ടാ പോന്നേ

എന്നാ പിന്നെ നിനക്കൊന്നു ഫോൺ ചെയ്തു പറഞ്ഞു കൂടെ

ഞാനൊന്നും മിണ്ടിയില്ല

എന്നാലും മീരേടത്തി എവിടെ പോയതാവുമോ

അകത്ത് ചെന്നു വല്യേടത്തിയോട് ചോദിച്ചു

ഏട്ടത്തി മീരേടത്തിയേ വീട്ടിൽ കണ്ടില്ല ല്ലോ വീട് പൂട്ടി കിടക്കുന്നു

നീ ഇത് വരെ എവിടാരുന്നു

ഏട്ടനോട് പറഞ്ഞത് ഇവിടേം ആവർത്തിച്ചു

ഏടത്തി എന്റെ ചെവിയിൽ പിടിച്ചു കറക്കി

എന്നാൽ പിന്നെ നിനക്കവിടെ നിന്നു ഒന്ന് ഫോൺ ചെയ്തു പറഞ്ഞൂടായിരുന്നോടാ

അതേടത്തി ഞാനവിടെ ചെന്നിട്ട്.........

പറഞ്ഞു തീരും മുൻപേ ഗംഗേട്ടൻ അങ്ങോട്ട് വന്നു ഏടത്തി

💬 Comments

View all comments