Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
ഇങ്ങോട്ട് നാളെ നിങ്ങളീ സമയത്ത് തന്നെ പോരെ ഞാനൊരു ശല്യമാവില്ല
അയ്യോ ചേട്ടനെന്നാ ശല്യം ചെയ്തെ ഉപകാരമല്ലേ ചെയ്തുള്ളു ഞാനും വരാറില്ല ഈ സമയത്ത് എനിക്ക് പേടിയാ ചേട്ടൻ വരുമെങ്കിൽ പേടിക്കാതെ വരാലോ എന്നോർത്താ സോപ്പ് ഇപ്പൊ തരാവേ
സോപ്പ് ഞാൻ ഡയാനയ്ക്ക് കൊടുത്തതാ, അത് തിരിച്ചു തരേണ്ട
അവൾ കുളി കഴിഞ്ഞു ഉടുപ്പൊക്കെയിട്ട് കുളത്തിന്റെ ഏറ്റവും മുകളിലെ പടിയിൽ ഇരിപ്പുണ്ടായിരുന്നു
ഡയാന, ടാറ്റാ
ടാറ്റാ...അവൾ കൈ വീശി കാണിച്ചു ഞാൻ വീട്ടിലേക്കു നടന്നു
ഇടിയപ്പവും മുട്ടക്കറിയുമാണ് പ്രാതൽ
ചെന്നപ്പോഴേ ഡ്രെസ് മാറി കഴിക്കാനിരുന്നു
അവരാരും വന്നില്ല ല്ലോ കുഞ്ഞേ മീനാക്ഷിയമ്മ എന്നോട് ചോദിച്ചു
അവരു പതിയെ കഴിക്കട്ടെ എനിക്കിപ്പോ തന്നെ പോണം
ഇറങ്ങാൻ തുടങ്ങിയതും വല്യേട്ടന്റെ മുൻപിൽ പെട്ടു
നീയെങ്ങോട്ടാ ഈ രാവിലെ തന്നെ
സ്മിതേടത്തിക്കു മരുന്ന് അരച്ചിടണം അത് കൊണ്ട്......
അത് കഴിഞ്ഞാ നേരെയിങ്ങു വരുമോ അതോ.....
ഡ്രൈവിംഗ് പഠിപ്പിക്കാൻ ആ ചേട്ടൻ വരാമെന്നു പറഞ്ഞിട്ടുണ്ട് അത് കഴിഞ്ഞു വന്നാ മതിയോ ഏട്ടാ
മ്മ്മ്മ് സന്ധ്യക്ക് മുൻപേ ഇങ്ങു വന്നോണം ഇനി കുറച്ചു ദിവസം നീ കോളജിൽ പോവണ്ട
അതെന്താ ഏട്ടാ ക്ലാസ് മുടങ്ങും
പോവണ്ടാന്ന് പറഞ്ഞാൽ അതങ്ങു കേട്ടാൽ മതി
ഒരു നിമിഷം മരിച്ചു പോയ അച്ഛൻ മുന്നിൽ നിൽക്കുന്ന പോലെ എനിക്ക് തോന്നി
ശരിയച്ഛ
ഞാനറിയാതെ അങ്ങനെയാണ് വിളിച്ചത്
സ്മിതേടത്തിയുടെ വീട്ടിൽ എത്തുമ്പോ അവൾ നല്ല ഉറക്കമാണ്
ഞാനേട്ടനെ വിളിച്ചു മാറ്റി നിർത്തി രഹസ്യമായി ചോദിച്ചു
എടാ നാറി നീ ഇന്നലെ എത്ര ഗുളികയാടാ കൊടുത്തേ
സത്യമായിട്ടും ഒരെണ്ണമേ കൊടുത്തുള്ളു ടാ
💬 Comments
View all comments