Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
തനിയെ ഓടിച്ചോണ്ട് പൊക്കോ വീട്ടിലേക്കു
അയ്യോ അതെങ്ങെനെ ശരിയാവും
അതൊക്കെ ശരിയാവും നിനക്ക് പറ്റുമെന്ന് എനിക്ക് ഉറപ്പുള്ള കൊണ്ടല്ലേ ഞാൻ തന്നു വിടുന്നെ
ഞാൻ മടിച്ചു നിന്നു
നീ പോക്കോട നീ ഒരാളെ ഇടിച്ചു കൊന്നാലും ഞാനാ കേസ് ഏറ്റു
അത് പോരെ
എന്നും ആശാൻ കൂടെ കാണില്ല ല്ലോ ഞാൻ തന്നെയല്ലേ ഓടിക്കേണ്ടത് ഞാൻ മനസ്സിൽ ധൈര്യം സംഭരിച്ചു കാർ മുന്നോട്ട് എടുത്തു
ഒരു ചാട്ടം ചാടി വണ്ടി നിന്നു
എന്റെ ധൈര്യമെല്ലാം ചോർന്നു പോയി
ഞാൻ ചുറ്റും നോക്കി ആശാന്റെ പൊടി പോലുമില്ല
എന്ത് ചെയ്യും കാറിവിടെ ഇട്ടിട്ടു നടന്നങ്ങു പോയാലോ
ഞാനാകെ വിയർത്തു തുടങ്ങി ഒരു നിമിഷം കണ്ണടച്ചിരുന്നു
എനിക്ക് പറ്റും ഞാനിതു ഓടിച്ചു കൊണ്ടു തന്നെ പോകും എന്നെകൊണ്ടതിനു സാധിക്കും
ഞാനെന്റെ മനസ്സിനെ ബോധ്യപ്പെടുത്തി കണ്ണു തുറന്നു വണ്ടി സ്റ്റാർട്ട് ചെയ്തു ക്ലച്ചു ചവിട്ടി ഫസ്റ്റ് ഗിയറിലിട്ട് പതിയെ ക്ലച്ചിൽ നിന്നു കാലയച്ചു കാർ പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി കുറെ ദൂരം അതേ ഗിയറിൽ തന്നെ പോയി സെക്കന്റ് ഗിയർ ഇട്ടു ക്ലച്ചിൽ നിന്നു കാലെടുത്തപ്പോ വണ്ടി ഒന്ന് കുതിച്ചു എങ്കിലും നിന്നില്ല
എനിക്ക് ആത്മവിശ്വാസം ഇരട്ടിച്ചു ടോപ് ഗിയർ കൊടുത്തു ഓടിച്ചു ടോപ് ഗിയറിൽ വന്നപ്പോൾ വണ്ടി കുത്തി കുത്തി പോവാൻ തുടങ്ങി ആക്സിലേറ്ററിൽ കാൽ അമർന്നു വണ്ടി സ്മൂത്ത് ആയി ഓടി തുടങ്ങി
വലിയ തിരക്കൊന്നുമില്ലാത്ത എല്ലാ റോഡുകളിലൂടെയും കയറ്റി ഓടിച്ചു പമ്പിൽ കൊണ്ടു പോയി ഡീസൽ അടിച്ചു
ഓടിക്കുന്തോറും എനിക്ക് ഹരമേറി വന്നു ടൗൺ വിട്ടു
💬 Comments
View all comments