0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 450.4K

തിന്നട്ടെ

ഞാൻ അകത്തേക്ക് കയറി

അടുക്കളയിൽ ചെന്നപ്പോ ജോളി നിന്നു പാത്രം കഴുകുന്നു സ്മിത എന്തോ ഉണ്ടാക്കുന്നു

ഓഹോ എഴുനേറ്റു നിക്കാറായതും അടുക്കളയിൽ കയറിയോ

എനിക്കിപ്പോ ഒരു കുഴപ്പവുമില്ലെടാ

വേദനയൊക്കെ പമ്പ കടന്നു

എന്നിട്ടിപ്പോ ശബരിമലയിൽ ചെന്നു കാണുമോ

എന്ത്

ഏടത്തിയുടെ വേദന പമ്പ കടന്നു മലകേറി മുകളിൽ ചെന്നൊന്നു

അവന്റെ അളിഞ്ഞ തമാശ നീയവിടെ പോയി ഇരിക്കെടാ

എനിക്ക് വിശക്കണ് എന്തേലും തിന്നാൻ താ

അവല് നനച്ചു തരട്ടെ ചോറിരിപ്പില്ല ഇനി വെച്ചിട്ട് വേണം

ജോളി നീ വേഗമൊരു നാളികേരം ഉടച്ചു തിരുമ്പിക്കെ

ഞാൻ ഹാളിലെ സെറ്റിയിൽ വന്നിരുന്നു

എടാ നീ ശരിക്കും തന്നെ ഓടിച്ചോണ്ട് വന്നോ

അവനിതുവരെ ഞാൻ തനിയെ വണ്ടി കൊണ്ടുവന്നത് വിശ്വസിക്കാൻ പറ്റുന്നില്ല

നിന്നെയിപ്പോ പറഞ്ഞു വിശ്വസിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല

എന്താ രണ്ട് പേരും കൂടി ഒരു തർക്കം

രണ്ട് കപ്പുമായി സ്മിത അങ്ങോട്ട് വന്നു

ഇതെന്താ ഇത് പാൽപായസ മോ ഇന്നെന്താ ഏടത്തി വിശേഷം

ഒറ്റ ദിവസം കൊണ്ടു എന്റെ നടുവേദന മാറ്റി തന്ന അനിയൻകുട്ടന് എന്റെ വക സെപ്ഷ്യൽ

എന്നാ ഇതും എനിക്കാ ഞാൻ അവന്റെ കയ്യിലിരുന്ന കപ്പ് കൂടി പിടിച്ചു വാങ്ങി

അതങ്ങു കൊടുത്തേരെടാ കൊതിയാ ഞാൻ നിന്റെ കൊതി തീരെ കുടിക്കാനുള്ളത ഉണ്ടാക്കിയിട്ടുണ്ട്

എന്നാ കുടിച്ചോ ഇത്രേയുള്ളു ഇനി ചോദിക്കരുത്

ആ പാത്രത്തെപ്പടി എടുത്തിങ് കൊടുക്കെടി

ഞാനാ കപ്പ് വീണ്ടും പിടിച്ചു വാങ്ങിച്ചു ഇതേ എന്റെ ഏട്ടത്തി എനിക്ക് വേണ്ടി ഉണ്ടാക്കിയതാ നീ കുടിക്കണ്ട

ഇങ്ങനെ ഒരു പായസകൊതിയൻ നീ കുടിച്ചോ എനിക്ക് വേണ്ടാ

വേണ്ടാ

💬 Comments

View all comments