Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
ഇന്നാ ഇച്ചിരി കുടിച്ചോ ഇല്ലേൽ എനിക്ക് കൊതി കിട്ടും
ഞാനാ കപ്പ് അവന്റെ നേരെ നീട്ടി
പത്തിരീപത്തഞ്ചു വയസായി എന്നിട്ടും കൂട്ടിക്കളി മാറിയിട്ടില്ല രണ്ടിനും സ്മിത ഞങ്ങളെ കളിയാക്കി
ടാ നിനക്കിപ്പോ കഴിക്കാൻ താരാട്ടോ തല്ക്കാലം നീയീ പായസം കുടിച്ചു കൊണ്ടിരിക്കു
സ്മിതേടത്തി അടുക്കളയിലേക്ക് പോയി
കൊച്ചമ്മേ ഞാനൊന്നു വീട്ടിൽ പോയിട്ട് വരട്ടെ നാളെ ഉച്ചക്ക് മുൻപ് ഇങ്ങെത്താം ജോളി ചോദിച്ചു
നീയെന്തിനാ ഇത്ര തിടുക്കപ്പെട്ട് പോവുന്നെ
നാളെ സോസൈറ്റിയിലെ കുറി പൈസ കൊടുക്കണ്ട ദിവസമാ ഇപ്പൊ പോയാൽ ഒരു ബസുണ്ട് സന്ധ്യക്ക് മുൻപ് വീട്ടിലെത്തം
10 മണിക്ക് പൈസ അടച്ചാൽ അപ്പോ തന്നെ ഞാനിങ്ങു വന്നേക്കാം
ഞാൻ അമ്മയെ വിളിച്ചു പറയാം പൈസ നിന്റെ വീട്ടിൽ കൊടുത്തോളും
അയ്യോ അത് നേരെ ഷാപ്പിലേക്കെ പോവൂ കുറി പൈസ അടക്കൂല
എന്നാ നീ പോവാൻ നോക്കിക്കോ ഉണ്ണിയോട് നിന്നെ സ്റ്റാൻഡിൽ കൊണ്ടു വിടാൻ പറയാം
അവൾ തുണി മാറാൻ പോയി
ഉണ്ണി നീ ജോളിയെ ബസ് സ്റ്റാൻഡിൽ വരെ കൊണ്ടു വിടണം
അവരിപ്പോ എന്തിനാ പോണേ ഏടത്തിക്ക് രണ്ട് ദിവസം കൂടിയെങ്കിലും റസ്റ്റ് ആവശ്യമുണ്ട് അത് കഴിഞ്ഞു വിട്ടാൽ പോരെ
അവൾ നാളെ രാവിലെ തിരിച്ചു വരുമെടാ
എന്നാൽ പിന്നെ
ഇവരിപ്പോ ഡ്രൈവിംഗ് പഠിക്കാൻ പോകുവല്ലേ ആ കൂടെ പോയാ പോരെ
എന്നാലും മതി
ചേട്ടാ അവളെ ഒന്ന് ബസ് സ്റ്റാൻഡിലേക്ക് ആക്കിയേരെ
എന്നാ അവളോട് വേഗം റെഡി ആവാൻ പറ
ആശാൻ പുറത്ത് വന്നു നിന്നു കോളിങ് ബെല്ലടിച്ചു
സ്മിതേ അവളോട് വരാൻ പറ ഞങ്ങൾ
💬 Comments
View all comments