0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]

Author : Vethalam Read All Parts 218.3K

വല്ല്യ കേട്ടത്തി

കേട്ടത്തിയോ മര്യാദക്ക് ചേച്ചി ന്നു വിളിച്ചോണം

പിന്നേ നീ പോടാ അവളെ ഞാനിന്നു വരെ ചേച്ചി ന്നു വിളിച്ചിട്ടില്ല ഇതാ ഞാൻ പറഞ്ഞെ നിനക്ക് അവളെ മതി എന്നെ വേണ്ടാന്നു

എനിക്ക് നിങ്ങൾ രണ്ടും ഒരു പോലാ

ഉവ്വ ഒരുപോലെ

അവൾ ചിറി കോട്ടി

എത്ര ദിവസമായി നീയെന്നെ ഒന്നു കെട്ടിപിടിച്ചിട്ട്

അന്നൊരു ഉമ്മ വെച്ചതിനു എന്റെ കൈ തല്ലിയൊടിച്ച ആളെ ഞാൻ ഇനി തൊട്ടാ ഇനി എന്റെ തല തല്ലി പൊട്ടിച്ചാലോ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണമെന്നുണ്ട്

അതു കൊണ്ടാണോ നീയിപ്പോ എന്നെ മൈൻഡ് ചെയ്യത്തെ അതിന് ഞാൻ അന്നേ സോറി പറഞ്ഞതല്ലേ

സോറിയൊക്കെ പറഞ്ഞു പക്ഷെ വേദന മാറാൻ ഒരാഴ്ച്ചയെടുത്ത്

കണ്ടോ ഇപ്പോഴും കരുവാളിച്ചു കിടക്കുന്നെ  ഞാൻ ഷർട്ടിന്റെ കൈ ഉയർത്തി

വെളുത്ത കയ്യിൽ തെളിഞ്ഞു കാണുന്ന കറുത്തൊരു പാട്

അതു കണ്ടതും അവളുടെ മുഖം മാറി കണ്ണ് നിറഞ്ഞു

സോറി കുട്ടാ  സോറി സോറി സോറി ഞാൻ എങ്ങനെയാടാ ഇതിനു പ്രായശ്ചിത്തം ചെയ്യണ്ടേ അവളെന്റെ നെഞ്ചിൽ മുഖം ചേർത്തു വിങ്ങി കരഞ്ഞു

അയ്യേ ഇത്ര തൊട്ടാവാടിയാണോ  അതിന്റെ വേദനയൊക്കെ അന്നേ പോയതാ പിന്നെ ആ അടി കൊണ്ട് വല്ല്യൊരു ഗുണവമുണ്ടായി

എന്ത്??

ഞാൻ  പഠിക്കാനിക്കിരിക്കുന്ന കസേരയുടെ മുകളിൽ വെച്ചിരുന്ന ബാഗ് തുറന്നു കുറച്ചു പേപ്പറുകളെടുത്തു നീട്ടി

കഴിഞ്ഞ ആഴ്ച ക്ലാസിൽ നടത്തിയ ടെസ്റ്റ് പേപ്പറിന്റെ ഉത്തരക്കടലസായിരുന്നു അതെല്ലാം

അതിലെ മാർക്കുകൾ കണ്ടതും ഏടത്തിയുടെ കണ്ണുകൾ വിടർന്നു

അമ്പട കള്ള കുട്ടാ നീയിത്രേം മിടുക്കനായിന്നു ഞാനറിഞ്ഞില്ല ല്ലോ  അവളെന്നെ കെട്ടിപിടിച്ചു

💬 Comments

View all comments