Chapter Title : ഉണ്ണികുട്ടന്റെ യോഗം 5 [Vethalam]
ആയിരുന്നു ചെമ്പരത്തി വേലിക്കരുകിൽ സൈക്കിൾ നിർത്തി ഗേറ്റ് പോലെ വെച്ചിരുന്ന രണ്ട് കമ്പുകൾ ചാടികടന്നു ചെന്നത് ഒരു കുടവയറൻ കൊമ്പൻ മീശക്കാരന്റെ മുൻപിലേക്കു
അയാൾ മുറ്റത്തിരിക്കുന്ന പച്ച നിറമുള്ള ബുള്ളറ്റ് ബൈക്ക് തുടക്കുന്നു
ആരെടാ നീ
ഇടി വെട്ടുന്ന പോലെ അയാൾ എന്നോട് ചോദിച്ചു
പെട്ടെന്ന് അയാളെ കണ്ടതിലുള്ള ഞെട്ടലും സൈക്കിൾ ചവിട്ടി വന്നതിലെ കിതപ്പും കാരണം എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല
തിരിഞ്ഞോടിയാലോ എന്നാലോചിച്ചു
കണ്ട പിച്ചക്കാരനൊക്കെ കേറി വന്നോളും കയ്യിൽ കിട്ടുന്നത് എടുത്തോണ്ട് പോവാൻ ഇറങ്ങി പോടാ അയാളെന്റെ അടുത്തേക്ക് തല്ലാൻ എന്ന ഭാവേന വന്നതും
പുറത്തെ ഒച്ചപ്പാട് കേട്ടു ടീച്ചർ വെളിയിലേക്ക് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു
എന്താ ഉണ്ണി
ടീച്ചർ ചോദിച്ചു
ടീച്ചറെ കണ്ടതും ആ ശബ്ദമൊന്നു കേട്ടതും എന്റെ മനസ്സിൽ വല്ലാത്ത ഒരാശ്വാസം
എന്തെങ്കിലും പിച്ച കിട്ടുമോ എന്നറിയാൻ വന്നതാ ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായി
ഞാൻ മുറ്റത്തു നിന്നയാളെ പുച്ഛഭാവത്തിൽ നോക്കി കൊണ്ട് പറഞ്ഞു
നീയെന്നാ ആളെ കളിയാക്കാൻ ഇറങ്ങിയതാണോ ടീച്ചർ ചോദിച്ചു
നിനക്കറിയാമോ ഇവനെ
അയാൾ ടീച്ചറോട് ചോദിച്ചു
ഞങ്ങടെ സ്കൂളിലെ സ്റ്റുഡന്റാ ഈ നാടിന്റെ ഉടമസ്ഥനാ ന്നു വേണേലും പറയാം അല്ലേടാ
അങ്ങനൊന്നുമില്ല ടീച്ചറെ അതൊക്കെ ആളുകൾ ചുമ്മാ പറയുന്നതാ
ഇതാണെന്റെ ഹസ്ബന്റ് പോലീസിലാ
ഹ ഹ എനിക്കാ കുടവയർ കണ്ടപ്പോഴേ തോന്നി
എന്താടാ നിനക്കെന്താ തോന്നിയെ അയാൾ ചോദിച്ചു
വെറുതെ നാട്ടുകാരെ പറ്റിച്ചു തിന്നുന്ന പൊള്ള തടി കണ്ടാ അറിഞ്ഞു കൂടെ
അയാൾക്കതു വലിയ അപമാനമായി തോന്നി പക്ഷെ ടീച്ചറങ്ങനെ പറയുന്ന കേട്ട കൊണ്ടാവണം അയാളൊന്നും മിണ്ടാതെ
💬 Comments
View all comments