Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]
കരഞ്ഞു കൂവി ആളുകൾ ഓടി വന്നെന്നെ ഹോസ്പിറ്റലിലാക്കി അപ്പോഴാണ് ഞാനറിയുന്നത് ഞാൻ മൂന്നു മാസം ഗർഭിണിയാണെന്നു
ഈ നരകത്തിലേക്കു ഒരു കുഞ്ഞിനെ കൂടി കൊണ്ടു വരാൻ എനിക്ക് മനസ് വന്നില്ല പക്ഷെ ഡോക്ടർ സമ്മതിച്ചില്ല അബോർഷൻ ചെയ്യാവുന്ന സമയമൊക്കെ കഴിഞ്ഞിരുന്നു
മരിക്കണം എന്നുറപ്പിച്ചാണ് ഞാൻ ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്കു പോയത്
വീട്ടിൽആരുമുണ്ടായിരുന്നില്ല എന്റെ പേരിൽ വന്ന ഒരു ലെറ്റർ ആ തിണ്ണയിൽ കിടപ്പുണ്ടായിരുന്നു
എന്റെ അപ്പോയിന്മെന്റ് ഓർഡർ അതാണ് എനിക്ക് വീണ്ടും ജീവിക്കാനുള്ള ധൈര്യം തന്നത് ലെറ്റർ കിട്ടിയതിന്റെ മൂന്നാം ദിവസം തിരുവനന്തപുരത്ത് ജോയിൻ ചെയ്യണമായിരുന്നു
എന്റെ ആഭരണങ്ങൾ എല്ലാം കല്യാണ പിറ്റേന്ന് അമ്മായിഅമ്മ ഊരി വാങ്ങി പെട്ടിയിൽ വെച്ചു പൂട്ടിയിരുന്നു അതും അത്യാവശ്യം ഡ്രെസ്സുമെടുത്ത് ആ നിമിഷം ആരോടും പറയാതെ ആ വീട്ടിൽ നിന്നിറങ്ങി
തിരുവനന്തപുരത്തു വന്നു ജോലിയിൽ ജോയിൻ ചെയ്തു ട്രെയിനിങ് തീരാറായപോഴേക്കും എന്റെ പ്രസവമടുത്തിരുന്നു ഞാൻ എന്റമ്മക്ക് കത്തയച്ചു വരുത്തി എന്റെ കൂടെ നിർത്തി കുഞ്ഞിന് 6 മാസം പ്രായം ആയപ്പോഴേക്കും എനിക്കിവിടുത്തെ സ്കൂളിൽ പോസ്റ്റിങ് ഓർഡർ വന്നു
അങ്ങനെയാണ് ഞാനീ നാട്ടിൽ വന്നത്
ചതിയും വഞ്ചനയുമില്ലാത്ത നിഷ്കളങ്കരായ മനുഷ്യരുള്ള ഈ നാട് എന്നെപോലെ ഒരാൾക്കിവിടെ ധൈര്യമായി ഒറ്റയ്ക്ക് താമസിക്കാം എന്നൊരു വിശ്വാസമുണ്ടായി മീനാക്ഷിയമ്മയുടെ ഭർത്താവാണ് ഈ വീട് ശരിയാക്കി തന്നത് അദ്ദേഹം തന്നെയാണ് കുഞ്ഞിനെ നോക്കാൻ മീനാക്ഷിയമ്മയെ പറഞ്ഞേൽപ്പിച്ചതും
പിന്നെങ്ങെനെ അയാൾ കഴിഞ്ഞ ദിവസം ഇവിടെ വന്നു?
എന്റെ കൂടെ ട്രൈനിങ്ങിനു ഉണ്ടായിരുന്ന രാജിയുടെ ഭർത്താവും പോലീസിലാ അയാളിപ്പോ ഞങ്ങടെ നാട്ടിലെ സ്റ്റേഷനിലാ ജോലി ചെയ്യുന്നേ അവൾ പറഞ്ഞറിഞ്ഞു അന്വേഷിച്ചു വന്നതാ
💬 Comments
View all comments