0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]

Author : Vethalam Read All Parts 276.6K

വരച്ചിരിക്കുന്നെ

അവരൊരു ബുക്കും കയ്യിലെടുത്ത് നടന്നു പോയി

ഇത് ഒരുമാതിരി മറ്റേ പണിയായി പോയല്ലോ

ഇനി അതെങ്ങെനെ കണ്ടു പിടിക്കും

ഞാൻ തല പുകഞ്ഞു ആലോചിച്ചു

വൈകിട്ട് ഏടത്തി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഏടത്തിയോട് ഞാൻ ചോദിച്ചു

നമ്മളൊരു പേപ്പറിൽ എന്തേലും എഴുതിയാ അതു  മാഞ്ഞു പോവുകയും പിന്നീട് വായിക്കാൻ പറ്റുന്ന തരത്തിൽ എഴുതാൻ പറ്റുന്ന പേന ഉണ്ടോ

എന്താ നിനക്കിപ്പോ അങ്ങനെയൊരു സംശയം

ഉണ്ടോന്നു പറ

അങ്ങനെയൊരു പേന ഉള്ളതായി എനിക്കറിയില്ല

പിന്നെ നാരങ്ങ നീര് കൊണ്ട് എഴുതിയാ പിന്നെ ചൂടാകുമ്പോ വായിക്കാൻ പറ്റുമെന്ന് കേട്ടിട്ടുണ്ട് എന്താടാ കാര്യം

കെമിസ്ട്രി ടീച്ചർ ഇന്ന് ചോദിച്ചതാ

ആർക്കും ഉത്തരം അറിയില്ലാരുന്നു

എങ്ങനാ പേപ്പർ ചൂടാക്കുന്നെ?

അതു ബൾബിന് മുകളിൽ കാണിച്ചോ ഇസ്ത്രിപെട്ടി വെച്ചോ ചൂടാക്കാം

താങ്ക് യു

ഞാൻ ഏടത്തിയെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു

ഈ ചെക്കനിതെന്തു പറ്റി

ഒന്നുമില്ലെന്റെ ചക്കരെ....

ഏടത്തി പോയതും ഞാനാ ബുക്കിന്റെ അവസാന പേജ് ബൾബിന്റെ അടുത്തേക്ക് പിടിച്ചു

പത്തോ പതിനഞ്ചോ സെക്കന്റ്  ബ്രൗൺ നിറത്തിൽ ചില അക്ഷരങ്ങൾ തെളിഞ്ഞു

SORRY എന്നായിരുന്നു അതിൽ എഴുതിയിരുന്നത്

ഞാൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി

എന്നോട് ദേഷ്യമില്ല ന്നു മാത്രമല്ല എന്നോട് സോറി പറഞ്ഞിരിക്കുന്നു

ഈ രാത്രി തന്നെ അവളുടെ വീട്ടിൽ ചെന്നു കെട്ടിപിടിച്ചു ഒരുമ്മ കൊടുത്താലോ എന്ന് വരെ തോന്നി പോയി

ഞാൻ അടുക്കളയിൽ ചെന്നു നോക്കി

അവിടെ നാരങ്ങ ഉണ്ടോന്നു

എന്താടാ നീ തപ്പി നടക്കുന്നെ

വല്യേടത്തി ചോദിച്ചു

ചെറുനാരങ്ങാ ഉണ്ടോ ഏടത്തി

ഈ രാത്രി നിനക്കെന്തിനാ നാരങ്ങാ ആ വടക്കേപ്പുറത്തെ പറമ്പിൽ നിൽപ്പുണ്ട്

💬 Comments

View all comments