Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
പുറത്തേക്ക് വന്നു
നീയാണോ ഇവിടെ താമസിക്കാൻ വന്നേക്കുന്നെ
ബുള്ളറ്റിൽ നിന്നും ഇറങ്ങിയ എന്നോടവർ ചോദിച്ചു
അതേ
എന്താ പേര്
പേര് പറഞ്ഞു
എവിടാ സ്വന്തം സ്ഥലം
കുറച്ചു വടക്കാ ഞാൻ സ്ഥല പേര് പറഞ്ഞു
അവിടെ വീട്ടു പേര് എന്താ പറയ
ഞാൻ വീട്ടു പേരും പറഞ്ഞു കൊടുത്തു
അവിടെ ആരെയെങ്കിലും അറിയുമോ
ഞാൻ തിരിച്ചു ചോദിച്ചു
അവിടെയെങ്ങാണ്ടാ ഇക്കയുടെ ഒരു പെങ്ങൾ താമസിക്കുന്നെ കൃത്യ സ്ഥലം എനിക്കറിയില്ല
ഇബ്രായിക്കയുടെ........?
ബീടരാണ് എന്ന് വെച്ചാൽ ഭാര്യ
ഈ കാണുന്ന അഞ്ചേക്കർ റബ്ബർ തോട്ടം എന്റെ വാപ്പ വാങ്ങി തന്നതാ ആ കാണുന്നതാ എന്റെ വീട് രണ്ട് നിലയാ ഇത്രേം വലിയൊരു വീട് ഇവിടെ അടുത്തൊന്നുമില്ല ഇക്കാക്ക ഗൾഫിൽ ആയിരുന്നു ഇപ്പൊ തിരുവന്തൊരത്തു വല്ല്യ കമ്പനിയിലെ മാനേജരാ
ഇത്ത ആളൊരു സ്വയം പൊങ്ങിയാണല്ലോ ഞാൻ മനസിലോർത്തു
നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്
രണ്ട് ഏട്ടന്മാരും ഏടത്തിമാരും
അപ്പൊ അച്ഛനും അമ്മയും ഒന്നുമില്ലേ
ഇല്ല മരിച്ചിട്ട് കുറച്ചായി
അവിടെന്താ ചേട്ടന്മാർക്ക് ജോലിയൊക്കെ
ജോലി എന്ന് പറയാനൊന്നുമില്ല കുറച്ചു സ്ഥലമുണ്ട് അതിൽ കൃഷിയുമൊക്കെ ആയിട്ടങ്ങനെ.....
കൃഷിയൊക്കെ ചെയ്തിപ്പോ ജീവിക്കാൻ പറ്റോ എനിക്കിവിടെ അഞ്ചേക്കർ തോട്ടത്തിലെ ഷീറ്റും ഇക്കാക്കയുടെ ശമ്പളവും ഉള്ള കൊണ്ടാ അല്ലലില്ലാതെ പോണേ വലിയ ചിലവാന്നെ കുട്ടികൾ മൂന്നും ആട്ടിറച്ചിയെ കഴിക്കു എല്ലാ ദിവസവും ബിരിയാണി വേണം രണ്ട് പണിക്കാരികളാ അടുക്കള പണിക്ക് മാത്രം
നിങ്ങൾക്ക് എത്ര സെന്റ് സ്ഥലമുണ്ട് എന്നാ കൃഷി അവരുടെ തള്ളലും സ്വരത്തിലെ പരിഹാസവും എനിക്ക് മനസിലായി
കുറച്ചു സ്ഥലമേയുള്ളു ഇത്ത അതിൽ എല്ലാ കൂട്ടവുമുണ്ട് കഷ്ടിച്ചു
💬 Comments
View all comments