Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
ഇരുന്നു ഇത്ത അകത്തെ മുറിയിലേക്ക് കയറി പോയി
നമ്മൾ ആദ്യം കാണുവല്ലേ
അതേ
എന്റെ പേര് ഇബ്രാഹിം ജോലി തിരുവനന്തപുരത്താണ് ഞാൻ മാസത്തിൽ ഒന്നോ രണ്ടോ തവണയെ വരൂ കഴിഞ്ഞ തവണ വന്നപ്പോ നമുക്ക് കാണാൻ പറ്റിയില്ല
വീട്ടിൽ നിന്നും ചേട്ടന്മാർ വന്നിരുന്നു അല്ലെ
ങ്ഹാ കുറച്ചു മുൻപാ പോയത്
അവരെന്റെ അടുത്ത് വന്നിട്ടാ പോയത്
ഇവിടെ വേറെ ബുദ്ധിമുട്ട് ഒന്നുമില്ല അല്ലെ
ഓഹ് ഒന്നുമില്ല ഇക്കാ
പിന്നെ ഏട്ടന്മാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂട്ടുകാരെ ഒന്നും ഇവിടെ താമസിപ്പിക്കാൻ സമ്മതിക്കരുത് എപ്പോഴും ഒരു നോട്ടമുണ്ടാവണം എന്ന്
ങ്ങള് തിന്നണെരുന്നോ?
ഇത്ത മുറികളിലെല്ലാം കയറിയിറങ്ങി തിരിച്ചു വന്നു ചോദിച്ചു
എനിക്കവരു എന്താ പറഞ്ഞെ ന്നു മനസിലായില്ല
എന്താ ഇത്താ
ഭക്ഷണം കഴിക്കുവാരുന്നോ എന്നാ അവൾ ചോദിച്ചേ
ങ്ഹാ അതേ
അതെന്താണീ വെള്ള പ്ലേറ്റിൽ തിന്നണത് ങ്ളുടെ പൊരേൽ കുപ്പി പാത്രമില്ലേ
ഞാൻ വീണ്ടും ഇക്കയെ നോക്കി
ഇക്കാക്ക് ചിരി വന്നു എന്റെ നോട്ടം കണ്ടു
ഉണ്ണി നീ കഴിക്കണ പ്ലേറ്റ് ന്റെ കാര്യമാ അവള് ചോദിക്കണേ
ഓഹ് അതാണോ അത് വെള്ളി പ്ലേറ്റ് ആണ് ഇത്താ
അതെന്താണീ വെള്ളി പ്ലേറ്റ്
ഞങ്ങള് പാവപെട്ടവരാ ഇത്താ നിങ്ങളുടെ അത്രേം പൈസയുണ്ടാരുന്നേൽ സ്വർണ്ണ പ്ലേറ്റ് വാങ്ങിയേനെ
ങ്ങള് ഞമ്മളെ കാലായിക്കിയതാണല്ലേ ഇക്കാ പറഞ്ഞേക്കിനി നിങ്ങൾ വല്ല്യ രാസകുമാരൻ ആണെന്ന്
അങ്ങനെയൊന്നുമില്ല ഇത്താ
ഈ ഇക്ക ചുമ്മാ പറ്റിച്ചതാ
മ്മ്മ്മ്മ് ബേണ്ട ബേണ്ട ങ്ങള് പൊളിയൊന്നും പറയേണ്ട
എന്നാ ഉണ്ണി കഴിച്ചിട്ട് കിടന്നോ ഞങ്ങളിറങ്ങുവാ
ഇക്ക പോവാനായി എഴുനേറ്റ് നടന്നപ്പോളാണ് ഞാനത് ശ്രദ്ധിക്കുന്നെ
💬 Comments
View all comments