0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 512.4K

വന്നു

അടുത്ത് എവിടേലും ആടലോടകം നിൽപ്പുണ്ടോ ഞാൻ ഇക്കയോട് ചോദിച്ചു

വീടിന്റെ പുറകിൽ നിൽപ്പുണ്ട് അത് വേണോ

കുറച്ചു ഇല വേണമായിരുന്നു ഞാൻ പോയി പറിച്ചോളാം

വേണ്ടാ ഇവള് പറിച്ചോണ്ട് വരും

സൈനബ അനക്കതു ഏതാന്ന് അറിയാലോ അല്ലെ

ങ്ങളെന്നെ അത്രയ്ക്ക് മണ്ടിയാക്കണ്ട

ഇത്ത ഇല പറിച്ചു കൊണ്ടു വന്നു

അപ്പോഴേക്കും ഞാൻ വീടിനു പുറകിൽ കിടന്ന അരകല്ല് നന്നായി കഴുകി വൃത്തിയാക്കി

മുട്ടയുടെ വെള്ളയും പച്ചമരുന്നുകളും ചേർത്തു നന്നായി അരച്ച്

കൊണ്ടു വന്നു ഇക്കയുടെ കാലിൽ  പുരട്ടി

ഇനി കുറച്ചു നേരം അങ്ങനെ തന്നെ ഇരിക്കണം ഇത്ത വേണേൽ വീട്ടിലേക്കു പൊക്കൊളു

എന്നാ നീ ചെല്ലെടി കുട്ട്യോള് ഒറ്റക്കല്ലേ

ഇക്കാക്ക് എത്ര മക്കളാ

എനിക്ക് മൂന്നു പെൺകുട്ട്യോളാ

എത്രാം ക്ലാസ് വരെ ആയി

മൂത്തവൾ പത്ത് വരെ പോയി  തോറ്റപ്പൊ നിർത്തി ഇപ്പൊ വെറുതെ ഇരിക്കാണ്

അതെന്താ ഒന്നൂടെ എഴുതാരുന്നില്ലേ

പിന്നേ അവൾ എത്ര കൊല്ലം തോറ്റിട്ടാ അവിടെ വരെ എത്തിയെന്നു പടച്ചോനും അവൾക്കും മാത്രേ അറിയൂ

അടിപൊളി എന്നെ പോലെ തന്നെ

രണ്ടാമത്തവൾ ഇക്കൊല്ലം ഒരുവിധം പത്തിൽ വരെ എത്തി

മൂന്നാമത്തെയാൾ ഒൻപതിലും

ഒറ്റയെണ്ണം പഠിക്കില്ലെന്നേ ചുമ്മാ ഒരുങ്ങികെട്ടി നടക്കാൻ മാത്രമേ ഇഷ്ട്ടമുള്ളു

അതെങ്ങനെ ഞാനെന്തേലും പറഞ്ഞാ എന്റെ കെട്ട്യോള് അപ്പോ ചോദിക്കും ഇവരെ കെട്ടിച്ചു വിടാനുള്ളതല്ലേ പിന്നെ പഠിച്ചിട്ടെന്തിനാ ന്നു അവള് ഏഴാം ക്ലാസ്സിൽ തോറ്റു നിൽക്കുമ്പോഴാണെ ഞാനവളെ കെട്ടിയത് അത് പോലാണോ ഇപ്പോഴത്തെ കുട്ടികൾ

വർത്താനം പറഞ്ഞിരുന്നു സമയം പെട്ടെന്ന് പോയി കൂട്ടത്തിൽ ഇക്കയുടെ കാലിലെ നീരും പോയി

നീരെല്ലാം വറ്റിയിട്ടുണ്ട്

💬 Comments

View all comments