0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 512.7K

പതിയെ പറയുന്നു

ചോറുണ്ണാൻ ആകെ 10 മിനിട്ടെ എടുത്തുള്ളുവല്ലോ അതിനു മുൻപേ കോളജ് മൊത്തം അറിഞ്ഞോ

മുറിയുടെ മുൻപിലെത്തി ഹാഫ് ഡോറിൽ മുട്ടി

കമിൻ

ഞാൻ അകത്തേക്ക് കയറി ചെന്നു

താനാണോ ഉണ്ണി?

അതേ സർ

എത്ര മാസമായി താനി കോളജിൽ വരാൻ തുടങ്ങിയിട്ട്

ഒരു മാസമാവുന്നു സർ

മേശപുറത്തിരുന്ന ബെല്ലിൽ ഒന്നു ഞെക്കി

അടുത്ത മുറിയിൽ നിന്നു അറ്റെൻഡർ ഓടി വന്നു

അവരെ ഇങ്ങു വിളിക്കു

ആ മുറിയിൽ നിന്നും എന്നോട് വഴക്കുണ്ടാക്കാൻ വന്ന മൂന്നു പേര് കയറി വന്നു

തൊഴി കൊണ്ടവൻ അല്പം മുന്നോട്ടു വളഞ്ഞാണ് നിൽക്കുന്നത് അവന് ശരിക്ക് നിവർന്നു നില്ക്കാൻ പറ്റുന്നില്ല

ഇവർ ഉണ്ണിയെ ഉപദ്രവിക്കാൻ  ശ്രമിച്ചോ?

ഞാൻ ഒന്നും മിണ്ടാതെ നിന്നു

എടോ താൻ ഒന്നും പേടിക്കണ്ട ധൈര്യമായി പറഞ്ഞോ ഇവർ നിന്നെ ഉപദ്രവിച്ചോ?

ഞാനവരെ നോക്കി

തലയും കുമ്പിട്ട് നിൽക്കുകയാണ് മൂന്നു പേരും

ഇല്ല സർ

പിന്നെ താൻ ഇവരെ ഉപദ്രവിച്ചോ?

അത് എന്നെ തല്ലാൻ വന്നപ്പോ ഞാൻ തടഞ്ഞു അല്ലാതെ ഉപദ്രവിച്ചൊന്നുമില്ല സർ

അതല്ലെടോ തന്നോട് ആദ്യമെ ചോദിച്ചത് ഇവന്മാർ തന്നെ ഉപദ്രവിച്ചോ എന്ന് ?

സാറിന് നല്ല ദേഷ്യം വന്നു

ഞാനൊന്നും മിണ്ടാതെ നിന്നു

ഉണ്ണി ഒരു പരാതി എഴുതി തന്നേരെ കഴിഞ്ഞ രണ്ട് മൂന്നു വർഷമായി ഇവന്മാരെ സഹിക്കുന്നു എങ്ങനേലും ഒരു ഡിഗ്രി എടുത്തോണ്ട് പോവട്ടെ ന്നു വിചാരിച്ചപ്പോൾ ഇവനൊക്കെ തിന്നിട്ടു എല്ലിന്റെ എടേൽ കേറുന്നതിന്റെ വിഷമം ഇന്നോടെ തീരണം മൂന്നിന്റെയും ഇവിടുത്തേ പഠിപ്പ്

അത് വേണ്ട സർ എനിക്ക് പരാതിയൊന്നുമില്ല

നീ പേടിക്കുകയൊന്നും

💬 Comments

View all comments