Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
വേണ്ട ഒരു വെള്ള പേപ്പറിൽ ഒരൊപ്പിട്ടു തന്നാ മതി
വേണ്ട സർ എനിക്ക് പരാതിയില്ല
ഇറങ്ങി പോടാ
ഒറ്റയലർച്ച ആയിരുന്നു പിന്നെ കേട്ടത്
ഞാൻ തിരിച്ചു വന്നു വണ്ടിയെടുത്ത് കോളേജ് ഗേറ്റ് കടന്നു കുറച്ചു ദൂരം കഴിഞ്ഞതും രണ്ട് ബൈക്ക് എന്റെ പുറകെ വന്നു
ഞാൻ വളരെ സാവധാനം ബുള്ളറ്റ് ഓടിച്ചു എന്റെ പുറകെ വരുന്നതാണോ എന്നറിയാൻ അവരും കുറെ അകലം വിട്ടു എന്നെ പിന്തുടർന്നു കൊണ്ടിരുന്നു
ഇക്കയുടെ ഗേറ്റിനരുകിൽ വന്നപ്പോൾ സൈനബ താത്ത അവിടെ നിൽക്കുന്നു
ഇന്നത്തെ പഠിപ്പ് കഴിഞ്ഞീക്കണോ
ആ ഇത്ത നേരത്തെ തീർന്നു ഞാൻ മതിലരുകിലെ വഴിയിലൂടെ അകത്തേക്ക് പോയി
പുറകെ വന്നവരിൽ ഒരുത്തൻ
ഉമ്മർ എന്നാണവന്റെ പേര് ഇത്തയുടെ ഏതോ വകേലെ ബന്ധുവായിരുന്നു
അവൻ ഗേറ്റിനു അടുത്ത് വന്നു ഞാൻ കയറിപോയ വഴിയിലേക്ക് നോക്കി വണ്ടി തിരിച്ചതും ഇത്താ അവനെ കണ്ടു
ഉമ്മറേ നീയെന്താണീ ഇബടെ വരെ വന്നിട്ട് പോണത്
അതാരാ ഇളേമ്മ ആ പോയത്
ആര്?
ങ്ങടെ പഴയ പൊരേലെക്കൊരുത്തൻ പോയില്ലേ അതാരാ?
ഓനവിടെ വാടകയ്ക്ക് പൊറുക്കണത
എന്താടാ കാര്യം?
ആരാ എന്താന്നറിയാത്ത ഒരാൾക്കണോ പൊര വാടകക്ക് കൊടുക്കണേ
ആ പയ്യനെ ഇക്കാക്കാന്റെ പെങ്ങടെ നാട്ടിലുള്ളതാ
അവിടുത്തെ വല്ല്യ കോടീശ്വരന്മാരാ അവരുടെ കുടുംബം ഓന്റെ ഏട്ടന്മാരാണത്രെ ആ നാട് ഭരിക്കണേ ഏട്ടണ്ണമാ ബല്ല്യ ആനേക്കൂട്ടുള്ളൊരു എല്ലാരും ബല്ല്യ അഭ്യാസികളാന്ന കേട്ടേക്കണേ കളരിയോ ഗുസ്തിയോ അങ്ങനെ ഏതാണ്ടൊക്കെ ആണ്
ഈ പയ്യനും അറിയാം ഇക്കാക്കാന്റെ കാല് കീറണം ന്നു പറഞ്ഞതാ എല്ലാ ഡോക്കിട്ടറുമാരും ഇവൻ ഒന്നു തൊട്ടേയുള്ളു അപ്പൊ ശരിയായി
ശരി
💬 Comments
View all comments