0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.2K

പുത്രീ ഭാവമാണ് മോൾക്ക് മനസിലായോ

ഇല്ല സ്വാമി

പ്രായം കൊണ്ടു നിനക്കും ഇവനും വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ഇവന് നിന്റെ അച്ഛന്റെ സ്ഥാനമാണ് എന്ന്

ഞാൻ ഇക്കയെയും ഇത്തയെയും നോക്കി ഇക്കയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നുമില്ല പക്ഷെ ഇത്തയുടെ മുഖത്തത് കേട്ടതും ഒരു തെളിച്ചമുണ്ടായി ഞങ്ങളുടെ അതിരു കടന്നുള്ള അടുപ്പം അവരിൽ എന്തോ അസ്വസ്ഥത ഉണ്ടാക്കുന്ന പോലെ എനിക്ക് പലപ്പോഴും തോന്നിയിരുന്നു അവളോടുള്ള അടുപ്പം കൊണ്ടാണോ ഞാനവരെ അവഗണിക്കുന്നത് എന്ന ചിന്തയാവണം അവരെ വിഷമിപ്പിക്കുന്നത്

അവളെന്നെ നോക്കി ആരും കാണാതെ കൊഞ്ഞനം കുത്തി

ഇക്കാ 100 ന്റെ  ഒരു കെട്ട് നോട്ടിനു മുകളിൽ ഒരു രൂപ നാണയം വെച്ചു അവളെ ഏല്പിച്ചു

ഇത് സ്വാമിക്ക് കൊടുക്കു മോളെ

അവളതു വാങ്ങി  ഗുരുജിയുടെ  കയ്യിൽ കൊടുത്തു കാല് തൊട്ടു വണങ്ങി

ഗുരുജി അതിൽ നിന്നും ഒരു രൂപ നാണയം മാത്രം എടുത്തു ബാക്കി അവളെത്തന്നെ ഏല്പിച്ചു

ഇത് ഉണ്ണിക്കു കൊടുത്തേക്ക്

ഇല്ല സ്വാമി ഉണ്ണിക്കുള്ളത് വേറെ കൊടുത്തോളം ഇത് അങ്ങേക്കുള്ളതാണ്  ഇക്ക പറഞ്ഞു

എന്നാ ഇത് എനിക്കുള്ളതാണ്

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

മോൾക്കെന്തിനാ ഇത്രയും പണം

ഗുരുജി ചോദിച്ചു

ഒരാൾക്കൊരു സമ്മാനം വാങ്ങി കൊടുക്കാനാ

ആരാണാവോ ഇത്രയും വിലയേറിയെ സമ്മാനം വാങ്ങുന്ന ഭാഗ്യവാൻ

രഹസ്യമാ

അവൾ ഗുരുജിയുടെ ചെവിയിൽ എന്തോ പറഞ്ഞു

അത് കേട്ട് ഗുരുജി പൊട്ടിച്ചിരിച്ചു

എന്നാ ഞാനിറങ്ങട്ടെ

ഉണ്ണി നീയെന്നെ സ്റ്റാൻഡിലേക്ക്  വിട്

വേണ്ട നീ കയറിവന്നു എന്തെങ്കിലും കഴിക്കു ഞാൻ കൊണ്ടു വിട്ടോളാം

ഞാൻ ഗുരുജിയെ നോക്കി

എങ്കിൽ നീ പോയി കഴിക്കു

💬 Comments

View all comments