Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
പ്രകൃതം
നടക്കുവല്ല ഓട്ടമാണ് എപ്പോഴും
ഇക്ക സ്വാമിയോട് പറഞ്ഞു
അവൾ തിരിച്ചു വീട്ടിലെത്തും മുൻപേ എന്റെ ബുള്ളറ്റ് വീടിന്റെ ഗേറ്റ് കടന്നിരുന്നു
ഞാൻ ബൈക്കിൽ നിന്നിറങ്ങും മുൻപേ അവൾ പറന്നു വന്നു
ഇതെന്താ പെണ്ണെ നിനക്കൊന്നു പതിയെ വന്നൂടെ
ഞാനവളെ ശാസിച്ചു
സ്വാ.......സ്വാ.......സ്വാമി വന്നിട്ടുണ്ട്
അവൾ കിതച്ചു കൊണ്ട് പറഞ്ഞു
ഷൂവുരി ഞാൻ ഓടി അകത്തേക്കു കയറി
ഓടി ചെന്നു അദ്ദേഹത്തിന്റെ കാല് തൊട്ടു വന്ദിച്ചു സെറ്റിയിൽ നിന്നും എഴുനേറ്റ് അദ്ദേഹമെന്നേ പിടിച്ചു എഴുനേൽപ്പിച്ചു
ഇന്ന് വരുമെന്ന് പറഞ്ഞിരുന്നേൽ ഞാൻ ക്ലാസ്സിൽ പോവില്ലായിരുന്നല്ലോ
മധുര വരെ ഒരു യാത്രയുണ്ടായിരുന്നു തിരിച്ചു വരും വഴി മോളെയൊന്നു കാണാം എന്ന് കരുതി അതിനു നിന്റെ പഠിത്തം കളയുന്നതെന്തിനാ
എങ്ങനെയുണ്ട് പഠിപ്പ്
നന്നായി പോവുന്നു
വരൂ ഗുരുജി എന്നെയും വിളിച്ചു പുറത്തിറങ്ങി
നിന്നിൽ എനിക്കഭിമാനമുണ്ട് ഒരു പെൺകുട്ടിയുടെ ജീവിതമാണ് നീ മൂലം തിരിച്ചു കിട്ടിയത് നിന്റെ അർപ്പണ ബോധവും ആത്മാർഥതയും
പക്ഷെ......
ഗുരുജിയുടെ വാക്കുകൾ കേട്ടു ഉൾപുളകം കൊണ്ടിരുന്ന എനിക്കാ ``പക്ഷെ ``
യിൽ സർവ്വ പുളകവും കത്തി തീർന്നു
എന്താ ഗുരുജി എനിക്ക് പെട്ടെന്ന് ടെൻഷനായി
എന്തെങ്കിലും പിഴവ് വന്നുവോ
ഇപ്പോഴും വ്രതം തുടരുന്നുണ്ടോ
ഉവ്വ് ഗുരുജി
ആ പെൺകുട്ടിയുടെ അമ്മ നിന്നോടെങ്ങനാ
ഞാൻ ശ്രദ്ധിച്ചിട്ടില്ല ഗുരുജി
എങ്കിൽ ഞാൻ ശ്രദ്ധിച്ചു അവർക്ക് നിന്നോട് ശരീരികമായി ഒരു താല്പര്യമുണ്ട് അതത്ര പ്രോത്സാഹിപ്പിക്കേണ്ട
ശരി ഗുരുജി
അധികമാവരുത് എന്നെ ഉദ്ദേശിച്ചുള്ളൂ
ഇക്കായും ഇത്തായും സമീറയും കൂടി അങ്ങോട്ട് വരുന്ന കണ്ടു ഗുരുജി വിഷയം മാറ്റി
ഇനി വ്രതം അവസാനിപ്പിക്കാം സമീറ നിനക്ക്
💬 Comments
View all comments