0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.3K

ഇതിനാണെൽ അച്ഛന്നുമില്ല അമ്മയുമില്ല നിങ്ങൾ ദത്തെടുത്തോ ഞങ്ങൾക്കെല്ലാം

സമ്മതം

നീ കണ്ടിട്ടില്ല ല്ലോ അവന്റെ ചേട്ടന്മാരെ

അവരിതെങ്ങാനും  കേട്ടാൽ കുടുംബത്തോടെ പച്ചക്ക് കത്തിക്കും എല്ലാത്തിനെയും അവരുടെ അനിയനല്ല മോനാ ഈ ഇരിക്കുന്നെ ഇക്കാ അവളോട് പറഞ്ഞു

അവരുടെ മോനാണേലെ എന്റെ അച്ഛനാ എനിക്ക് സ്വാമി തന്നിട്ട് പോയതാ ഇനിയിത് എന്റെയാ ഞാൻ തീരുമാനിക്കും ആർക്ക് കൊടുക്കണമെന്ന്

എന്റുണ്ണി ഇവളുടെ വായാട്ടം നിർത്താൻ എന്തേലും മരുന്നുണ്ടോ നിന്റെ കയ്യിൽ

ഇത്താ ചോദിച്ചു

ഉണ്ടല്ലോ അതിനൊരു എളുപ്പ വഴിയുണ്ട് എത്രേം പെട്ടെന്ന് കെട്ടിച്ചു വിടുക അതോടെ നമ്മൾ രക്ഷപെടും പിന്നെ കെട്ടുന്നവന്റെ വിധി

ഹാളിൽ കൂട്ടച്ചിരി മുഴങ്ങി

എന്നെ കെട്ടിച്ചു വിട്ടാലും ഞാൻ എല്ലാ ആഴ്ചയും ഇങ്ങോട്ട് തന്നെ വരൂലോ അപ്പൊ എന്ത് ചെയ്യും

നിന്നെ വല്ല കാട്ടറിബിക്കുംകെട്ടിച്ചു കൊടുക്കും അവരു നിന്നെ ദുബായിക്കു കൊണ്ടു പോകും  പിന്നെ വല്ല പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ വന്നാലായി

എന്നെ അങ്ങനെ കെട്ടിക്കുമോ വാപ്പച്ചി വാപ്പച്ചിക്ക് എന്നെ കാണണ്ടിരിക്കാൻ പറ്റോ എന്നെ ഇവിടെ അടുത്ത് എവിടേലും വിട്ടാ മതിട്ടോ എനിക്ക് വാപ്പച്ചിയെ കാണാൻ തോന്നിയാ ഓടി വരാവുന്ന ദൂരത്തു അവൾ ഇക്കയുടെ അടുത്തു കൊഞ്ചിക്കൊണ്ടിരുന്നു

എന്റെ നേരെ എതിരെ ഷാഹിനയും ഷബ്‌നയും ഇരുന്നു ഇത്താ എല്ലാവർക്കും വിളമ്പി

ഇത്താ കൂടിയിരിക്ക്

ഇല്ലെടാ ഞാൻ നേരത്തെ കഴിച്ച കൊണ്ട് വിശപ്പില്ല

കഴിച്ചു കൊണ്ടിരിക്കുമ്പോൾ ടേബിളിലിരുന്ന എന്റെ ഇടം കൈ സമീറ എടുത്തു താഴേക്ക് വെച്ചു

ഈ തുമ്പിക്കൈ ഒന്ന് മാറ്റിയെ എന്റെ കൈ തട്ടുന്നു

ഇക്ക വളരെ കുറച്ചു മാത്രം കഴിച്ചു എഴുനേറ്റു

💬 Comments

View all comments