0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.3K

ഒരു ഫോൺ

ഞാൻ ഫോണെടുത്തു

അച്ഛാ .......അച്ഛനെ വാപ്പ വിളിക്കുന്നു  ചോറുണ്ണാൻ വരാൻ പറഞ്ഞു

സമീറ പാട്ട് പാടും പോലെ പറയുന്ന കേട്ടു അവിടെ മുഴങ്ങിയ കൂട്ടച്ചിരി എന്റെ കാതിലുമെത്തി

ഞാൻ ചെല്ലുമ്പോൾ വാപ്പയും മോളും ഊണ് മേശക്കരുകിൽ ഇരുപ്പുണ്ട്

അവരെവിടെ?

ഓള് മാര് ചോറും കിണ്ണവും കൊണ്ട് മുറിയിലിരുന്നേ തിന്നു അല്ലാണ്ട് ഇങ്ങോട്ട് ബരൂല

ചോറും പാത്രവുമായി വന്ന ഇത്താ പറഞ്ഞു  തീരും മുൻപേ രണ്ട് പേരും വന്നു എന്റെ എതിർവശത്തായി ഇരിപ്പുറപ്പിച്ചു

ഷാഹിന കൈയും കഴുകി ഇരിക്കാതെ അടുക്കളയിലേക്ക് ചെല്ലു എന്നിട്ട് ഉമ്മച്ചിയെ സഹായിക്ക് ഷബ്‌ന നീയും കൂടി ചെല്ല്

ഞാൻ കല്പിച്ചു

അപ്പൊ ഇത്തായോ

എന്റെ ഇടതു വശത്ത് വാപ്പയോടു ഏതാണ്ടൊക്കെ കല പില പറഞ്ഞോണ്ടിരിക്കുന്ന സമീറയെ ചൂണ്ടി ഷാഹിന ചോദിച്ചു

നിന്നോട് പറഞ്ഞത് നീ ചെയ്യ് അവളെ കൊണ്ടു ചെയ്യിക്കാറാവുമ്പോ ഞാൻ ചെയ്യിച്ചോളാം

സമീറ അവളെ നോക്കി കൊഞ്ഞനം കുത്തി

സമീ നിന്റെയീ സ്വഭാവം നിർത്തിക്കോ ഇല്ലേൽ നിന്റെ ചുണ്ടു ഞാൻ കുത്തിപ്പൊട്ടിക്കും ഞാൻ സമീറയെ വഴക്കു പറയുന്ന കേട്ടപ്പോ രണ്ടിനും സന്തോഷമായി

നിനക്കങ്ങനെ വേണം കിട്ടിയില്ലേ ടി ഇപ്പൊ ഷബ്‌ന ചേച്ചിയെ കളിയാക്കി

ഷബ്‌ന....

ഞാനൊന്നു ഉറച്ചു വിളിച്ചു

ഞാൻ പോയേ

അവൾ അടുക്കളയിലേക്കോടി

ങ്ങളിത് വല്ലോം കണ്ടോ അടുക്കള കാണാത്ത നിങ്ങടെ മക്കള് ദേ കറിയൊക്കെ എടുത്തോണ്ടും ബന്ന്

ഇത്താ ഇക്കായോട് പറഞ്ഞു

നമുക്ക് മൂത്ത ഒരു മോനില്ലാതെ പോയതിന്റെ കുറവ് ഇപ്പോഴാടി സൈനു എനിക്ക് മനസിലാവണേ

അതിനെന്താ ഇതിനെയെടുത്തോ വാപ്പ  സമീറ എന്റെ കൈ പിടിച്ചു പൊക്കി

💬 Comments

View all comments