Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
അതൊന്നും ശരിയാവില്ല ഇത്താ നാട്ടുകാർക്ക് പിന്നെ അത് മതി എന്തേലുമൊക്കെ പറഞ്ഞുണ്ടാക്കാൻ
ഇക്കായും
ഇത്തായും അത് കേട്ടു മുഖത്തോട് മുഖം നോക്കുന്നത് ഞാൻ കണ്ടു
ഇന്നിപ്പോ ഇക്കായിവിടെ ഉള്ളത് കൊണ്ടു മാത്രമാ ഞാൻ വന്നേ
എന്നാ ഇനി എന്നും രാത്രി ചോറും കൊണ്ട് ഞാൻ അങ്ങോട്ട് വന്നേക്കാം
സമീറ ഇടയിൽ കയറി
നിന്നെ 5 മണി കഴിഞ്ഞു പരിസരത്തു കണ്ടു പോവരുത്
പോടാ അച്ഛാ ഞാൻ വരും
ഇക്കാ എത്രയും പെട്ടെന്ന് ഇവളെ കെട്ടിച്ചു വിട്ടോ
ഇല്ലേൽ മോളെ കൊന്ന കുറ്റത്തിന് ഞാൻ അകത്ത് പോവേണ്ടി വരും
ഇനിയിപ്പോ നിന്റെ കൂടെ ഉത്തരവാദിത്വമല്ലേ
വേഗം കെട്ടിച്ചു വിടാൻ നോക്കു
ഇക്കാ കയ്യൊഴിഞ്ഞു
എടി ഞങ്ങടെ കാന്റീനിൽ ചായ അടിക്കുന്ന ഒരു പയ്യനുണ്ട് നല്ല പയ്യനാ നിന്നെപ്പോലെ തന്നെ പഠിക്കാൻ മിടുക്കനായ കൊണ്ട് എട്ടിൽ പൊട്ടിയപ്പോ ചായ അടി തുടങ്ങിയതാ എന്നാ സൂപ്പർ ചായയാന്നറിയോ അവന്റെ അവനെ നിനക്ക് വേണ്ടി ഒന്നാലോചിച്ചാലോ
വാപ്പച്ചി ഇത് കേട്ടോ അവൾ ഇരുന്നു ചിണുങ്ങാൻ തുടങ്ങി
എടി...നല്ല കറുത്ത പയ്യനാടി നിനക്ക് നല്ല ചേർച്ചയാരിക്കും
അവൾക്കതു കേട്ടു സങ്കടം വന്നു പെട്ടന്നവൾ കരഞ്ഞു കൊണ്ട് എഴുനേറ്റു പോയി
എല്ലാവരുടെയും മുഖം മങ്ങി
സമീ.....ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഇങ്ങു വാ അവൾ കൈ കഴുകിയെന്നു വരുത്തി അവളുടെ മുറിയിലേക്കോടി
ഞാനും കഴിക്കൽ നിർത്തി എഴുനേറ്റു കൈ കഴുകി അവളുടെ മുറി അകത്ത് നിന്നു ലോക്ക് ചെയ്തിരിക്കുന്നു കരച്ചിലിന്റെ സൗണ്ട് പുറത്ത് കേൾക്കാം
മോളെ....സമീറെ ഞാൻ വാതിലിൽ തട്ടി വിളിച്ചു
ഞാൻ വെറുതെ പറഞ്ഞതല്ലേ വാതിൽ
💬 Comments
View all comments