0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 512.3K

പൈസ കൊടുക്കു

ഏട്ടൻ ബാഗിൽ നിന്നു പണമെടുത്ത് കൊടുത്തു

ഞാൻ ആർ സി ക്കു വേണ്ടതെല്ലാം എഴുതി കൊടുത്തു

റെഡി പെയ്മെന്റ് ആയ കൊണ്ട് രണ്ട് മണിക്കൂർ കൊണ്ട് രജിസ്ട്രേഷൻ വരെ നടത്തി അവരു വണ്ടി തന്നു

ഇടി മുഴുങ്ങുന്ന ശബ്ദത്തിൽ ബുള്ളറ്റ് ഓടിച്ചു ഒരു രാജാവിനെ പോലെ ഞാനെന്റെ ഗ്രാമത്തിലൂടെ വീട്ടിലേക്കു ചെന്നു ഏട്ടൻ ആദ്യമായാണ് ഒരു ടു വീലറിൽ കയറുന്നത് പേടിച്ചരണ്ടു പുറകിലെ കമ്പിയിൽ മുറുകെ പിടിച്ചുള്ള ഇരുപ്പ് ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു

വീട്ടിൽ എത്തിയതും ഓരോരുത്തരെ ആയി ബൈക്കിൽ കയറ്റി കൊണ്ടു പോയി ഒരു കറക്കം വല്യേടത്തിയുമായി എല്ലാ ഏട്ടന്മാരുടെ വീട്ടിലും പോയിട്ടു  വന്നു

അത്താഴ സമയത്ത് ഞാൻ എല്ലാവരോടുമായി പറഞ്ഞു

ഇനി നമുക്കൊരു കാർ വാങ്ങണം

ഉവ്വാട നിനക്ക് നാളെ തന്നെ വാങ്ങിത്തരാം ഇന്ന് തന്നെ രൂപ എത്ര തീർത്തു നീ

45000 രൂപ എന്ന് പറഞ്ഞിട്ട് ഏതാണ്ടൊക്കെ പറഞ്ഞു പിന്നേം വാങ്ങിച്ചില്ലേ 1500 രൂപ കൂടി നീ ചാടികേറി എല്ലാം ഒപ്പിട്ടു കൊടുത്തു അവിടുത്തെ മുതലാളിയെ കണ്ടു സംസാരിച്ചാ ഒരു മുപ്പതു രൂപയ്ക്കു കിട്ടിയേനെ

എന്റേട്ടാ ഇത് തേങ്ങാ കച്ചവടമല്ല വില പേശാൻ

പിന്നെ കാറു വാങ്ങണത് എനിക്കല്ല ഇനീപ്പോ ഹോസ്പിറ്റൽ കേസ് ഒക്കെ  വരുവല്ലേ

എപ്പോഴും ടാക്സി വിളിച്ചു പൈസ കളയണ്ടല്ലോ

അത് ശരിയാടാ നമുക്കൊരു കാർ അത്യാവശ്യമാ നമുക്ക് എല്ലാവർക്കും കൂടി എവിടേലും പോവാലോ ചെറിയേടത്തി എന്നെ സപ്പോർട്ട് ചെയ്തു

ആര് ഓടിക്കും നീ അടുത്ത മാസം കോളജിൽ പോവും

നിങ്ങൾ പഠിക്കണം എന്നിട്ട് ഓടിക്കണം

💬 Comments

View all comments