Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
പോയി
ഞാൻ ദയനീയമായി ഏട്ടത്തിയെ നോക്കി ഏട്ടത്തി ഒരു കണ്ണടച്ച് കാണിച്ചു എല്ലാം ഞാൻ ശരിയാക്കി തരാം എന്ന രീതിയിൽ
പിറ്റേ ദിവസം രാവിലെ വല്യേട്ടൻ എന്നെ വിളിച്ചു
ഉണ്ണി നിനക്ക് വണ്ടി ഓടിക്കാൻ അറിയോ
അറിയാമേട്ടാ
എന്നിട്ട് ഞാൻ കണ്ടിട്ടില്ല ല്ലോ നീ വണ്ടി ഓടിക്കുന്നത്
അത് എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനാ പഠിപ്പിച്ചേ അവനെ പഠിപ്പിച്ച കൂട്ടത്തിൽ എന്നെയും പഠിപ്പിച്ചതാ
ഇതൊക്കെ എപ്പോ?
അത് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ പഠിച്ചതാ ഏട്ടാ
മ്മ്മ് ശരി ഡ്രസ്സ് മാറി വാ നമുക്കൊരു വണ്ടി നോക്കാൻ പോവാം
ഞാൻ സന്തോഷത്തോടെ മുറിയിലേക്കോടി
കുളിച്ചു ഡ്രസ്സ് മാറി വരാൻ 10 മിനിറ്റ് പോലുമെടുത്തില്ല
വല്യേടത്തിയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരുമ്മ കൊടുത്തു
തലയണ മന്ത്രത്തിനു ഇത്രേം ശക്തിയുണ്ടല്ലേ
പോടാ.. പോടാ
ഏടത്തി ഒരു കുഞ്ഞടി തന്നെന്നെ ഓടിച്ചു
പുതിയ ബുള്ളറ്റ് സ്റ്റാൻഡേർഡ് ബൈക്ക് 45000 രൂപ
എടാ ഇത്രേം വിലയുള്ള വണ്ടി വേണോ
നിനക്ക് പോയിട്ട് വരാൻ ഒരു ചെറിയ വണ്ടി പോരെ വണ്ടിയുടെ വില കേട്ട് ഞെട്ടിയ ഏട്ടൻ ചോദിച്ചു
നമ്മുടെ പട്ടിക്കാട് പോലെ അല്ല ഏട്ടാ അവിടെ എല്ലാവരും ഈ ത്തരം വണ്ടിയിലാ വരുന്നേ വല്ല്യ വീട്ടിലെ ചെറുക്കനാ പക്ഷെ ദാരിദ്രവാസിയാ ന്നു പറഞ്ഞെന്നെ എല്ലാവരും കളിയാക്കും
മനസ്സില്ലാ മനസോടെ ഏട്ടൻ സമ്മതിച്ചു
ഇനിയിപ്പോ യൂണിഫോമിനും പുസ്തകത്തിനും വേറെ പൈസ മുടക്കണ്ടേ
ഏട്ടാ കോളജ് ആണ് അവിടെ യൂണിഫോമ് ഒന്നുമില്ല
ശരി എല്ലാം കൂടി എത്ര വരും
അതൊക്കെ പോവാറാവുമ്പോൾ മതി ഇപ്പൊ ഇവിടുത്തേ
💬 Comments
View all comments