Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
ആര് നിനക്ക് ഭക്ഷണമുണ്ടാക്കിത്തരും ഇങ്ങോട്ടു എപ്പോഴും ബസ് സർവീസ് ഒക്കെ ഉണ്ടാകുമോ
ഏട്ടനാകെ സംശയങ്ങളാണ്
അതൊക്കെ നമുക്ക് ശരിയാക്കാമെട്ടാ ഒന്നു സമാധാനപ്പെടു
ഞങ്ങൾ തിരിച്ചു വീട്ടിൽ പോയി
വീട്ടിൽ എത്തിയതും ഏട്ടൻ വട്ടം തിരിഞ്ഞു
എന്തായിടാ പോയിട്ട്?
അതെങ്ങും ശരിയാവില്ല ഏട്ടാ ഒരു കുന്നിന്റെ മുകളിലാ അവരു കോളജ് പണിതു വെച്ചേക്കുന്നെ അടുത്തെങ്ങും ഒരു പെട്ടിക്കട പോലുമില്ല പിന്നെ താമസിക്കാനുള്ള വീട് കുറെ ദൂരെയും ഇവനെങ്ങനെ പോകും എങ്ങനെ തിന്നും ഇവന്റെ തുണിയെല്ലാം ആര് അലക്കും ഏയ് ഒന്നും ശരിയാവില്ല
ചെറിയേട്ടന്റെ പറച്ചിലു കേട്ട് എല്ലാവരും ചിരിച്ചു
നിങ്ങളെന്താ കോളജ് മേടിക്കാൻ പോയതാണോ അത് കുന്നിന്റെ മുകളിലായാലും താഴെ ആയാലും പഠിച്ചാ പോരെ ചെറിയേടത്തി ഏട്ടനെ കളിയാക്കി
പക്ഷെ ഇവൻ എങ്ങനെ പോകും അവിടെങ്ങും സമയത്തിനു ബസ് ഒന്നുമില്ല
അത് ഞാൻ ബൈക്കിൽ പോകും ഏട്ടാ
ഞാൻ ചാടി കേറി പറഞ്ഞു
ആരുടെ ബൈക്ക്?
ഞാൻ പത്താം ക്ലാസ് പാസ്സായാൽ എനിക്ക് ബൈക്ക് വാങ്ങിത്തരാം എന്ന് പറഞ്ഞാരുന്നു
ആര് പറഞ്ഞു
ഞാൻ ഗിരിജേടത്തിയുടെ മുഖത്തേക്ക് നോക്കി
നീയാണോ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞെ അതിനു എത്ര രൂപ ആവുമെന്നാ വിചാരം ഇനി വാങ്ങിയാൽ തന്നെ ഇവന് ഓടിക്കാൻ അറിയാമോ വല്യേട്ടൻ ഏടത്തിയോട് ദേഷ്യപ്പെട്ടു
നിങ്ങടെ പൈസ ഒന്നും എടുത്ത് വാങ്ങി കൊടുക്കണ്ട അവന്റെ പേരിലുള്ള പൈസ കൊണ്ടങ്ങ് വാങ്ങി കൊടുത്താ മതി
അവന്റെ പേരിലുള്ള പൈസ അങ്ങനെ ദൂർത്തടിച്ചു കളയാനുള്ളതല്ല
നീ വേണേൽ ആ സൈക്കിൾ എടുത്തോണ്ട് പൊക്കോ വല്യേട്ടൻ അവസാന വാക്കു പോലെ പറഞ്ഞിട്ട് പുറത്തേക്ക്
💬 Comments
View all comments