Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
കയ്യാൾ രണ്ട് മൂന്ന് ദിവസം കൊണ്ട്
കാലെല്ലാം പിടിച്ചു നേരയാക്കി കുറച്ചു പച്ചമരുന്നും അരച്ചിട്ട് നടക്കാൻ പരുവത്തിലാക്കി തന്നു പച്ചമരുന്ന് പറിക്കലും അരച്ചിടലും കാലഴിച്ചു കെട്ടലുമെല്ലാം എന്റെ പണിയായിരുന്നു
ഉണ്ണി നീ പോരുന്നോ എന്റെ കൂടെ നിനക്കു ഈ തൊഴിലിൽ നല്ലൊരു ഭാവി കാണുന്നുണ്ട്
ഞാൻ ഏട്ടനെ നോക്കി
പൊക്കോടാ ഒരു തൊഴിലു പഠിക്കുന്നത് നല്ലതല്ലേ നിനക്കിപ്പോ പഠിത്തവും ഇല്ലല്ലോ
അങ്ങനെയെങ്കിൽ നാളെ വെളുപ്പിന് 4 മണിക്കു മുൻപേ എന്റെ ആശ്രമത്തിലെത്തണം
പിറ്റേ ദിവസം മുതൽ ഞാൻ ആശ്രമത്തിൽ പോയി തുടങ്ങി
ഗുരു കുല സമ്പ്രദായാമായിരുന്നു അവിടെ എനിക്കെന്തോ ഈ ചികിത്സ രീതികളോട് നല്ല താല്പര്യം തോന്നി അദ്ദേഹം പറയുന്ന കാര്യങ്ങൾ ഞാൻ വേഗം പഠിച്ചു
മാസം രണ്ട് വളരെ വേഗം കടന്നു പോയി എന്റെ റിസൾട്ട് വന്നു നല്ല മാർക്കൊടെ ഞാൻ S.S.L.C പാസ്സായിരിക്കുന്നു
സ്കൂളിൽ പി ടി എ കമ്മിറ്റിയുടെ വക ഒരു അനുമോദന ചടങ്ങ്
എല്ലാ ടീച്ചർമാരും എന്നെ വാനോളം പുകഴ്ത്തി
അടുത്ത കടമ്പ കോളജിൽ അഡ്മിഷൻ എടുക്കുക എന്നതാണ്
അടുത്തൊന്നും നല്ലൊരു കോളജില്ല
നല്ല കോളേജുള്ളത് 120 കിലോമീറ്റർ ദൂരെ പട്ടണത്തിലാണ്
ഞാനും ചെറിയേട്ടനും കൂടെ പോയി പ്രീ ഡിഗ്രിക്കുള്ള അഡ്മിഷൻ ശരിയാക്കി പക്ഷെ എല്ലാ ദിവസവും പോയിട്ട് വരാൻ പറ്റില്ല
താമസിക്കാനുള്ള സൗകര്യം അടുത്തൊന്നുമില്ല താനും
എന്താടാ ചെയ്യണ്ടേ ഏട്ടൻ ചോദിച്ചു
പട്ടണത്തിൽ നിന്നു കുറച്ചു മാറി അന്വേഷിച്ചാൽ കിട്ടിയാലോ
അതായാലും മതിയേട്ടാ
അങ്ങനെ അന്വേഷണത്തിനോടുവിൽ 10 കിലോമീറ്റർ അകലെ ഒരു വീട് ശരിയായി
നീയെങ്ങെനെ ഇവിടെ ഒറ്റയ്ക്ക് താമസിക്കും
💬 Comments
View all comments