Chapter Title : ഉന്നതങ്ങളിൽ [അഹമ്മദ്]
അവളുടെ മുഖത്തു ഒരു ചിരി വന്നു അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ അടുത്തേക്ക് പോയി ഇത്താത്ത ഇത്താത്ത അയാൾ ആരാന്നു അറിയോ ഇങ്ങൾക്ക് ആര് ആരാണെന്നു ഇത്താത്ത മ്മള് ഇവിടെ കൊണ്ടന്നു ആകിയില്ലേ ഹാരിസ് അഹമ്മദ് ആരാന്നു അറിയോന്നു അയാളെ എനിക്ക് എങ്ങനെ അറിയാന മോളെ കദീജ താത്ത നിങ്ങൾക്കും മനസ്സിലായില്ലേ ഖദീജയും ഒന്നും മനസിലാവാതെ നോക്കി ഇത്ത ഇതൊന്നു നോക്കി ഇങ്ങൾ അസ്ന ഫോൺ ഉയർത്തി കാണിച്ചു അതിലെ ഫോട്ടോയും ഇതല്ലേ ആള് ഇത് ആരാന്നറിയോ മ്മളെ കദീജ തത്തക്കു മ്മളെ റസിയാത്ത കൊണ്ടുവന്ന കല്യാണാലോചന ഇൽലൈനോ ഇന്നലെ പറഞ്ഞത് ആ പയ്യൻ ആണത് ഫാത്തിമയും ഖദീജയും ഒന്ന് ഞെട്ടി 9വയസ്സ് വെത്യാസം ഉള്ളത്കൊണ്ട് ഫാത്തിമ അതു വേണ്ടെന്നു വച്ചതായിരുന്നു കദീജക്കും വയസ്സ് ഒരു പ്രശ്നം ആയി തോന്നി പിന്നെ ഒന്നും വേണ്ട എന്നുപറഞ്ഞു ഒരു പണക്കാരന്റെ ആലോചന വന്നപ്പോ തനിക്ക് ജീവിതത്തിൽ സംഭവിച്ചത് അവൾക്കും സംഭവിക്കുമോ എന്നാ ഭയവും ഫാത്തിമക്ക് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവൾ താല്പര്യമില്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത് സെറീറിന്റെ ഭാര്യ ആണ് റസിയ ഫാത്തിമയുമായി അടുത്തപരിചയം ഉണ്ട് സെറീറിനും റസിയക്കും അവർ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട് താനും അതാണ് പെങ്ങൾക്ക് ആലോചന വല്ലതും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞപ്പോ റസിയ ഹാരിസിന്റെ ആലോചന കൊണ്ടുവന്നത് എന്നാൽ പ്രായം ഫാത്തിമക്കും കദീജക്കും പ്രശ്നം ആയിരുന്നു അതുകൊണ്ട് തന്നെ അവരോടു ഒന്നൂടെ ആലോചിക്കാൻ പറഞ്ഞു കൊണ്ടു റസിയ പോയി ഫാത്തിമക്ക് ഇപ്പൊ അതൊന്നുമല്ല പ്രശ്നം ഹാരിസ് തങ്ങളെ തിരിച്ചറിഞ് എന്നായിരുന്നു അവരുടെ ഭയം
💬 Comments
View all comments