Chapter Title : ഉപ്പ് മീറ്റ്‌റോളും മുകളക് സമോസയും 3 [പമ്മന്‍ ജൂനിയര്‍]
കൈ ചൂണ്ടി.
'ഇവിടെ നല്ല ചൂടാണല്ലേ'
' അതേ ആന്റീ ഇത് മലയുടെ മുകള്‍ അല്ലേ അതാവും. അവിടെ നമ്മള്‍ കടലോര പ്രദേശത്തല്ലേ...'
'അയ്യോ ആരുന്നോ ഞാനറിഞ്ഞില്ല ' ഷീലു കാര്‍ത്തികയെ കളിയാക്കി.
'പോ ആന്റീ കളിയാക്കാതെ ... ' കാര്‍ത്തിക കപട പിണക്കം അഭിനയിച്ച് തല താഴ്ത്തി.
' കാര്‍ത്തിക കഫേ ... ദാ... കൊച്ചേ നിന്റെ പേരിലാണല്ലോ ഈ കട ... ' ഷീലു കാര്‍ത്തികയെ കടയുടെ പേര് കാണിച്ചു.
'അയ്യോ ആന്നോ എനിക്കറിയാന്‍ പാടില്ലാര്‍ന്നൂ... ' കാര്‍ത്തികയും ഷീലുവിനെ കളിയാക്കി.
'ഓ എനിക്കിട്ട് ഗോള്‍ അടിച്ചു അല്ലേ ' ഷീലു ചോദിച്ചു.
ഷീലു കാര്‍ത്തികയുടെ കണ്ണുകളിലേക്ക് അറിയാതെ ഒന്നു നോക്കി. അവിടെ മിന്നിമറയുന്ന എന്തോ ലാസ്യ ഭാവം.
' അമ്മച്ചീ ഈ ആനക്കൂട്ടിലേക്ക് ഒത്തിരി ദൂരമുണ്ടോ'
'ആനക്കൂട് കാണാന്‍ വന്നതാന്നോ അമ്മേം മോളും ?'
കടയിലെ സ്ത്രീ കാര്‍ത്തികയുടെ ചോദ്യത്തിന് മറു ചോദ്യം ചോദിച്ചു.
'അല്ല ഞങ്ങളതിനടുത്തൊരു വീട് വാടകയ്ക്ക് നോക്കാന്‍ വന്നതാ. ഞങ്ങളങ്ങ് എറണാകുളത്തൂന്നാ '
' ആഹാ അവിടുന്ന് ഇവിടെന്തിനാ വാടക വീട്... '
' അതൊക്കെ പറയാം അമ്മുമ്മ ആദ്യം രണ്ട്‌സോഡാ സര്‍ബത്ത് താ' കാര്‍ത്തിക പറഞ്ഞു.
'അതൊക്കെ തരാം...' കടക്കാരി ഫ്രിഡ്ജില്‍ നിന്ന് നാരങ്ങ എടുത്തു.
💬 Comments
View all comments