0%

Chapter Title : ഉപ്പ് മീറ്റ്‌റോളും മുകളക് സമോസയും 3 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 304

ഞാന്‍. കാര്‍ത്തിക ഇവിടെ ഐഇഎല്‍റ്റിഎ സും പഠിക്കാന്‍ വന്നു.'

'അയ്യോ സാറമ്മ പറഞ്ഞ ബാങ്കീന്ന് പണം എടുത്താ ഞാനീ ബേക്കറി തുടങ്ങിയത്...'' ബേക്കറിക്കാരി പറഞ്ഞു.

' ആഹാ ചാര്‍ജ്ജെടുക്കും മുന്‍പേ ആദ്യ ക്‌ളൈന്റിനെ കിട്ടിയല്ലോ ആന്റീ'

കാര്‍ത്തിക തന്റെ ഇടത് കണ്ണ് ചെറുതായി അടച്ച് ഷീലുവിനെ കാണിച്ചു.

നാരങ്ങാവെള്ളം കുടിച്ചിട്ട് കടക്കാരിയുടെ നിര്‍ദ്ദേശപ്രകാരം ഷീലുവും കാര്‍ത്തികയും ഓട്ടോ പിടിച്ച് ആനക്കൂടി നടത്തുള്ള വാടക വീട്ടിലേക്ക് തിരിച്ചു.

മക്കളെല്ലാം അമേരിക്കയില്‍ ആയിരുന്ന ജോസ്ഥ് അലക്‌സിന്റെ വീടായിരുന്നു അത്. ജോസഫ് അലക്‌സ് ഇപ്പോള്‍ ഇളയ മകളുടെ ഭര്‍ത്തൃ വീട്ടിലാണ് താമസം. അതിനാല്‍ റബര്‍ തോട്ടത്തിന് നടുവിലെ ഈ വീട് വാടകയ്ക്ക് കൊടുക്കുകയാണ്.

വാര്‍ദ്ധക്യം എല്ലാവരേയും ഒറ്റപ്പെടുത്തും. അത് അനുഭവിക്കുകയാണിപ്പോള്‍ ജോസഫ് അലക്‌സ്.

' ആ കാര്‍ത്തിക ആന്‍ഡ് ഷീലു വെല്‍ക്കം വെല്‍ക്കം ' ഓട്ടോ ഇറങ്ങി വീടിന്റെ ഗേറ്റ് കടന്നപ്പോള്‍ അവരെ കാത്തു നിന്ന ജോസഫ് അലക്‌സ് കൈകൂപ്പി സ്വാഗതം പറഞ്ഞു.

വീടിന്റെ ഒരറ്റത്ത് ചെറിയ കുന്നാണ്. റബര്‍ മരത്തോട്ടമാണ്. അതിനിടയിലൂടെ വീടിന്റെ ഒരു ചേര്‍ന്ന് ഒരു കൈത്തോട് ഒഴുകുന്നുണ്ടായിരുന്നു.

'നല്ല റൊമാന്റിക് പ്‌ളേസ് അല്ലേ ആന്റീ '

'നമ്മളിവിടെ ഹണിമൂണിന് വന്നതല്ലല്ലോ ' ഷീലു അപ്പോള്‍ തന്നെ കാര്‍ത്തികയ്ക്ക് മറുപടി നല്‍കി. പക്ഷെ കാര്‍ത്തികയുടെ മനസ് ഇതിനകം തരളിതമായിരുന്നു.

എഗ്രിമെന്റ് എഴുതലും അഡ്വാന്‍സ് നല്‍കലും ഒക്കെ പെട്ടെന്ന് കഴിഞ്ഞു. രണ്ട് മണി ആയപ്പോള്‍ എറണാകുളം ഫാസ്റ്റില്‍ ഷീലുവും കാര്‍ത്തികയും കയറി.

ഷീലുവിനെ വിന്‍ഡോ സൈഡില്‍ ഇരുത്തിയിട്ട് കാര്‍ത്തിക രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിന്റെ വലത് വശത്ത് ഇരുന്നു.

'

💬 Comments

View all comments