0%

Chapter Title : ഉപ്പ് മീറ്റ്‌റോളും മുകളക് സമോസയും 3 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 306

ആന്റീ ഞാനൊരു കാര്യം പറഞ്ഞോട്ടെ..!'

'എന്താ കാര്‍ത്തികേ നീ ഇന്നലെ മുതല സസ്പന്‍സ് ഇടുകയാണല്ലോ എന്താണ് കാര്യം.'

' അത് ആന്റീ ... എനിക്ക് ആ കാര്യം പറയാതിരിക്കാനാവില്ല. അത്രയ്ക്ക് പ്രഷര്‍ ആയത് കൊണ്ടാ..'

'എന്താനേലും പറ'

''അതാന്റീ എനിക്ക് അടുത്ത മാസമല്ലേ കോന്നിയില്‍ ക്ലാസ് തുടങ്ങൂ... പക്ഷേ ആന്റി മറ്റന്നാള്‍ അവിടെ താമസം ആവും മുതല്‍ ഞാനും ഒപ്പം ഉണ്ടാവും'

'' അതിന് എന്താ... നല്ലതല്ലേ '

കാര്‍ത്തിക മറ്റെന്തോ പറയാന്‍ ശ്രമിക്കുന്നതിനിടയിലണ് ഷീലു അത് പറഞ്ഞത്. കാര്‍ത്തികയുടെ മുഖത്ത് വിയര്‍പ്പിന്‍ കണങ്ങള്‍ നിറഞ്ഞു. തൊണ്ട വരണ്ടു. കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ അവള്‍ ആയാസപ്പെട്ട് ഒരു കവിള്‍ കുടിച്ചു.

'എനിക്ക് ആന്റിയെ ഒത്തിരി ഇഷ്ടമാ.'

' എനിക്കും കാര്‍ത്തികയെ ലക്ഷ്മി മോളെ പോലെ ഇഷ്ടമാ.'

'എനിക്ക് ലക്ഷ്മി ആന്റിയെ സ്‌നേഹിക്കും പോലെയുള്ള ഇഷ്ടമല്ല ആന്റിയോട് ... ആന്റി ബാലനങ്കിളിനെ സ്‌നേഹിക്കും പോലെയുള്ള ഇഷ്ടാണ്... ' എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണെന്ന സത്യം പോലും മറന്ന് ഒറ്റ ശ്വാസത്തിലാണ് കാര്‍ത്തിക അത് പറഞ്ഞത്. അത്രയും പറഞ്ഞ് അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി.

ഒന്നും മനസ്സിലാവാത്ത ഒരു വിഭ്രാന്തമായ അവസ്ഥയിലായിരുന്നു ഷീലു.

' കാര്‍ത്തിക യു മീന്‍ ... ' ഷീലു കാര്‍ത്തിക പറഞ്ഞത് ഒന്നുകൂടി വ്യക്തമാവാന്‍ ചോദിച്ചു...

' യേസ് ആന്റീ ഐ ലവ് യു ... ലെച്ച്മിയുടെ കല്യാണം കഴിഞ്ഞത് പോലെ ആന്റി എന്നെ കല്യാണം കഴിക്കണം''

കാര്‍ത്തികയുടെ വാക്കുകള്‍ കേട്ട് ഷീലു ഞെട്ടിത്തരിച്ചു പോയി.

ആ ബസ്സല്ല തങ്ങള്‍ മാത്രം മുന്നോട്ട് വായു വിലൂടെ

💬 Comments

View all comments