Chapter Title : ഉപ്പ് മീറ്റ്‌റോളും മുളക് സമോസയും 1 [Pamman Junor]
വിളിക്കാഞ്ഞെ' ' അത് ആന്റി ഉറങ്ങീട്ടുണ്ടാവുംന്ന് കരുതി ' ' ആഹാ അതെന്തേ രാത്രി ഉറക്കം ഒന്നുമില്ലേ ' ' ഉം... എനിക്കാന്റിയോട് കുറേ കാര്യം പറയാനുണ്ട്. പക്ഷെ ഇപ്പോ വിളിച്ചത് വേറൊന്ന് ചോദിക്കാനാണ് ' 'എന്താ കീര്‍ത്തീ' ''അത് ആന്റിക്ക് ട്രാന്‍സ്ഫര്‍ ആണെന്നറിഞ്ഞല്ലോ ' ' ആണ് മോളേ. ദിവസവും പോയി വരുക ബുദ്ധിമുട്ടാവും മോളേ ' ' അതേ ആന്റീ എനിക്ക് കോളേജില്‍ ഒരു കൂട്ടുകാരി ഉണ്ടായിരുന്നത് ലച്ച് മി മാത്രമാ. അവളില്ലാതെ എനിക്ക് അങ്ങോട്ട് പോവാന്‍ വയ്യാന്റീ. അതു കൊണ്ട് ഞാന്‍ ഡിഗ്രി നിര്‍ത്തിയിട്ട് ഐ ഇ എല്‍റ്റി എസ് കോഴ്‌സിന് പോകാമെന്ന് കരുതുവാ.' 'ഓ നിങ്ങടെ കസ്സിന്‍സ് ആരോ കാനഡയില്‍ ഉണ്ടല്ലേ.' ' ഉം. അതേ. ആന്റീ, ആന്റിക്ക് എവിടേക്കാ ട്രാന്‍സ്ഫര്‍ കിട്ടിയത് ' ' കോന്നിയിലേക്കാ മോളേ ' 'ഓകെ ആന്റി എങ്കില്‍ ഞാനൊന്ന് നോക്കട്ടെ കോന്നിയില്‍ കോഴ്‌സ് ചെയ്യാന്‍ പറ്റുമോന്ന്...' ' അത് ശരിയാണല്ലോ കാര്‍ത്തികേ, അങ്ങനാണെ നമുക്കൊന്നിച്ച് റെന്റ് ഷെയര്‍ ചെയ്യാലോ അല്ലേ.' ' ഉം അതേ അങ്ങനെ ചെയ്യാം ആന്റീ ഞാനൊന്ന് ഗൂഗിളില്‍ തപ്പട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടോയെന്ന് ' കാര്‍ത്തിക ഫോണ്‍ വെച്ചു. ലക്ഷ്മിയുടെ കൂട്ടുകാരി നീളന്‍ മൂക്കുള്ള കാര്‍ത്തിക ഇടക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ലക്ഷ്മി പറഞ്ഞിട്ടുള്ളതാണ് കാര്‍ത്തിക കോളേജില്‍ ആകെ മിണ്ടാറുള്ളത് അവളോട് മാത്രമാണെന്ന്. ലക്ഷ്മിയുടെ വിവാഹം കാര്‍ത്തികയ്ക്ക് ഇത്ര വിഷമം ഉണ്ടാക്കുമെന്ന് ഷീലു കരുതിയിരുന്നില്ല. അത്രയ്ക്ക് സ്‌നേഹം ഉണ്ടായിട്ടല്ലേ അവള്‍ ഈ രാത്രിയും തന്നെ വിളിച്ചത്. ഗൂഗിള്‍ സേര്‍ച്ച് ചെയ്തിട്ടാണെന്ന് തോന്നുന്നു കാര്‍ത്തിക
💬 Comments
View all comments