Chapter Title : Urangatha Raathrikal 2
'എന്താ ചേട്ടാ? ചുലു താഴെയിട്ടിട്ട് കൈകൾ തുണിയിൽ തുടച്ചുകൊണ്ട് അവൾ വഴിയിലേക്ക് ചെന്നു. വൃദ്ധൻ ഒന്നു ചിരിച്ചു. 'ഇതു കുര്യാക്കോസ് മുതലാളി. മുണ്ടക്കയത്താണ് വീട്' പിന്നെ അയാൾ ശബ്ദം താഴ്ത്തി. "ഇദ്ദേഹത്തിന്റെ ഭാര്യ ഒരു ആക്സിഡന്റിൽപ്പെട്ട് കിടപ്പിലാ. ഒരു ഹോംനഴ്സിന്റെ ആവശ്യമുണ്ട്. നമ്മുടെ ഓഫീസിൽ കൊണ്ടുപോകാതെ ഞാൻ ഇദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുവന്നതിനു വേറെ ചില കാര്യങ്ങളുണ്ട്.' റോസിന് ഒന്നും പിടികിട്ടിയില്ല. വൃദ്ധൻ തുടർന്നു. 'ഓഫീസിൽ സീനിയോറിറ്റി അനുസരിച്ചേ നഴ്സുമാരെ അയയ്ക്കു എന്നറിയാമല്ലോ. പക്ഷേ, ഇദ്ദേഹത്തിന് വളരെ അത്യാവശ്യമായി സഹായിയെ വേണംതാനും. കുട്ടി സമ്മതിച്ചാൽ, ഓഫീസിൽ അറിയാതെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാം. 'ഒന്നിനും ഒരു കുറവും ഉണ്ടാകത്തില്ലതാനും. ചോദിക്കുന്ന പണം തരും. എനിക്കും ഈ ബിസിനസ്സിൽ ഇത്തിരി ലാഭം ഉണ്ടെന്നുവച്ചോ. എന്തു പറയുന്നു?' തന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന് അയാൾക്കു തോന്നി. 'ഒരു നിമിഷം നിൽക്ക് ഞാൻ അമ്മയോടൊന്നാലോചിക്കട്ടെ." റോസ് അകത്തേക്കു പോയി. ഒരു മിനിട്ട് കഴിഞ്ഞപ്പോൾ ജാൻസിയെയും കൂട്ടി അവൾ പുറത്തേക്കു വന്നു. 'എന്തു തീരുമാനിച്ചു? വ്യദ്ധൻ തിരക്കി. 'വരുന്നതിൽ ബുദ്ധിമുട്ടില്ല. പക്ഷേ, ഓഫീസിൽ വിവരമറിഞ്ഞാൽ." 'ഓഫീസിൽ അറിഞ്ഞ് അഞ്ചുമാസം ജോലി ചെയ്യുന്ന കാശ് ഒറ്റമാസംകൊണ്ട് കിട്ടിയാലോ. അതല്ലേ നല്ലത്?' ചോദ്യം മദ്ധ്യവയസ്കന്റെ വകയായിരുന്നു. ജാൻസി അയാളെ നോക്കി. 'സാറിന്റെ പേരെന്താ? 'കുര്യാക്കോസ്' അയാൾ പറഞ്ഞു. 'തുറന്നു പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. ഞങ്ങൾക്ക് പണത്തിന് അത്യാവശ്യം ഉണ്ടുതാനും. അതുകൊണ്ട്." അവൾ ഒന്നു നിർത്തി. 'പറഞ്ഞോളൂ.." അയാൾ സമ്മതിച്ചു. ' ഇവളെ വിടാം. പക്ഷേ പതിനായിരം രൂപ വച്ച് മാസത്തിൽ കിട്ടണം.' അയാൾ
💬 Comments
View all comments