0%

Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]

Author : kkstories Read All Parts 5.4K

വിളിക്കുന്നത്‌ കേട്ടു ഗോഗുൽ തിരിഞ്ഞു.

മത്തായി: നീ ഏതാടാ കൊച്ചന്നെ... ഈ സമയത്തു എന്താ ഇവിടെ പരിപാടി.
മത്തായി, 57 വയസ്, കഷണ്ടി, ഇരു നിറം, അല്പം ചാടിയ കുടവയർ. ഒരു കൈലി മാത്രമാണ് വേഷം. പള്ളിയിലെ കാര്യങ്ങളും, തോട്ടത്തിലെ കാര്യങ്ങളും നോക്കലാണ് പണി

ഗോഗുൽ: ഞാൻ ഇന്ന് മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഗ്ലാടിസ് സിസ്റ്റർ ശെരിയാക്കിത്തന്നതാണ്.

മത്തായി: ആാാ, അങ്ങനെ പറ. പക്ഷെ കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ വരുമെന്നാ അമ്മ എന്നോട് പറഞ്ഞത്. നീ ഏതു തരത്തിലാ പഠിക്കുന്നെ?
ഗോഗുൽ: എന്ത്
മത്തായി: ടാ, സ്കൂളിലെ എത്രയിലാ പഠിക്കുന്നെന്നു?
ഗോഗുലിനെ ചെറുതായിട്ടു ഒന്ന് കുരു പൊട്ടി.

ഗോഗുൽ: സ്കൂളിലൊന്നുമല്ല, ഞാൻ ഇവിടെ കോളേജിൽ ഇന്ന് ചേർന്നു.
മത്തായി: ഹാ ഹാ ഹാ, നീയോ.
ഗോഗുൽ മറുപടിയൊന്നും പറയാതെ റൂമിൽ കയറി വാതിൽ അടച്ചു. ഒന്നാമതെ അവന്റെ മനസ് നീറുകയാണ്. അതിന്റെ കൂടെ അയാളുടെ ഒരു പുളിച്ച ചോദ്യം. ഒരു പക്ഷെ തന്റെ ഈ കോലമായിരിക്കുമോ സിസ്റ്ററിനെ പിന്തിരിപ്പിച്ചത്. സിസ്റ്റർ വിചാരിച്ചാൽ, നല്ല ഹൈറ്റും വെയ്റ്റുമുള്ള പയ്യന്മാരെ കിട്ടാനാണോ പാട്. അങ്ങനെ ഓരോന്നു ചിന്തിച്ചു നിൽകുമ്പോഴാണ് വീണ്ടും മത്തായി ഡോറിൽ കൊട്ടുന്നത് കേട്ടു, ഗോഗുൽ ദേഷ്യം പിടിച്ചു വാതിൽ തുറന്നു.

മത്തായി: ടാ മോനെ, സത്യമായിട്ടും നിന്നെ കണ്ടിട്ടു എനിക്ക് കോളേജിൽ പഠിക്കുന്നവനാണെന്നു തോന്നിയില്ല. നീ പിണങ്ങല്ലേ. ഞാൻ മത്തായി.
മത്തായിയും ഗോഗുലും പരിചയപെട്ടു. ഇടിച്ചുകയറി ഇടപെടുന്ന ശീലക്കാരനായ മത്തായി, അയാളുടെ ഡീറ്റൈൽസും അവന്റെ ഡീറ്റൈൽസും എല്ലാം പറഞ്ഞും ചോദിച്ചും പെട്ടന്നുതന്നെ പരിചയപ്പെട്ടു.

ഗോഗുൽ: ഞാൻ

💬 Comments

View all comments