Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
പഴയ കൂട്ടുകാരി. അവൾക്കു തന്നോട് നുണപറയണ്ട യാതൊരു കാര്യവും ഇല്ല എന്ന് സിന്ധുവിനു ഉറപ്പാണ്.
സിന്ധു: അപ്പോ നീ പറഞ്ഞു വരുന്നത്.
സോഫിയ: എന്റെ അറിവിൽ ആ കുട്ടിക്ക് യാതൊരു പ്രേശ്നവും ഉണ്ടായിരുന്നില്ല. ഞാനാണെങ്കിൽ ആ കൃത്യം സമയത്തു അസ്സിസ്റ്റ് ട്രൈനിങ്ങിന് എറണാകുളത്തു പോകുകയും ചെയ്തു. എന്തായാലും നീ ലേബർ റൂമിൽ കയറുമ്പോൾ ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നല്ലോ.?
സിന്തു പതിയെ തല കുലുക്കി.
സോഫിയ: അപ്പോ ഞാൻ പറഞ്ഞത് സത്യമാ. പിറ്റേ ദിവസം മുതൽ വേറെ നഴ്സ് ആയിരുന്നു ചാർജ്, അതുകൊണ്ട് അന്ന് രാത്രിക്ക് ശേഷം എന്താ നടന്നതെന്നു എനിക്കറിയില്ല.
സിന്ധു അത് കേട്ടു ഒന്ന് നടുങ്ങി.
സിന്ധു: നീ എന്തൊക്കെയാ ഈ പറയുന്നത്. കുട്ടി മരിച്ചെന്നാണല്ലോ എല്ലാവരും പറഞ്ഞത്.
സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു.
സോഫിയ: എടി സത്യം. ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നത്. സത്യമായിട്ടും നിന്റെ കുട്ടി മരിച്ചിട്ടൊന്നുമില്ല. ഇങ്ങനാണെങ്കിൽ എന്തോ ചതി നടന്നിട്ടുണ്ട്.
സിന്ധു: അപ്പോ, എന്റെ കുട്ടിക്ക് എന്താ പറ്റിയത്. എല്ലാവരും ചേർന്നു എന്നെ ചതിക്കിവായിരുന്നോ.
സിന്ധു ഇതെല്ലാം കേട്ട്, ആകെ വിളറി. തന്നെ ആരാണ് ചതിച്ചതെന്നു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങു. അതികം പിടിച്ചു നിൽക്കാൻ സിന്ധുവിനു സാധിച്ചില്ല. സിന്ധു അലറി കരയാൻ തുടങ്ങി. കാഫ്തേരിയയിൽ ഉണ്ടായിരുന്ന മറ്റു കന്യസ്ത്രീകളും ബഹളം കേട്ടു അവരുടെ അടുത്തേക് വന്നു കാര്യം തിരക്കി.
ഗ്ലാടിസ് സിസ്റ്റർ: ഈ സംസാരം നമുക്ക് ഇവിടെ വെച്ച് നിർത്താം. സിന്ധു വാ പോകാം.
സിന്ധു: ഇല്ല സിസ്റ്റർ, എനിക്കും ഇപ്പോൾ അങ്ങനെത്തന്നെയാ തോന്നുന്നത്. എന്റെ
💬 Comments
View all comments