0%

Chapter Title : ഉർവശി ശാപം ഉപകാരം [Danilo]

Author : kkstories Read All Parts 1280

അല്പം സീരിയസ് ആണെങ്കിലും ബാംഗ്ലൂർതന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ഉണ്ട്. രാജീവ് സർ നമ്മളെ കൂട്ടാൻ വരും. നീ വേഗം റെഡിയാക്.

ഗോകുലിന് സിസ്റ്ററിന്റെ വാക്കുകൾ വിശ്വസിക്കാൻ സാധിച്ചില്ല. തനിക്കു നഷ്ടമായെന്നു കരുതിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. അവൻ സന്ദോഷംകൊണ്ട് തുള്ളിചാടി.

ഗോഗുൽ : സിസ്റ്റർ എനിക്ക് റെഡിയാക്കാനൊന്നും ഇല്ല, വാ എനിക്ക് ഇപ്പൊതന്നെ പോണം. അവരെ കാണണം.

ഗോഗുൽ സിസ്റ്ററിന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കു നടന്നു., അവൻ പോകാൻ വാശിപിടിച്ചു കരയാൻ തുടങ്ങി.

സിസ്റ്റർ : നീ ഒന്ന് അടങ്, അവര് അവിടെത്തന്നെ ഒണ്ട്. രാജീവ് സർ വരാതെ എങ്ങനെ പോകാനാ..

പക്ഷെ സിസ്റ്റർ എന്തിക്കെ പറഞ്ഞിട്ടും അവനെ പിടിച്ചു നിർത്താൻ സാധിച്ചില്ല. അപ്പോഴേക്കും അവരുടെ ഗേറ്റ് കടന്നു രാജീവ് സാറിന്റെ പോലിസ് ജീപ്പ് എത്തിയിരുന്നു. അവർ വേഗംതന്നെ അവന്റെ അച്ഛനും അമ്മയുമുള്ള ഹോസ്പിറ്റലിലേക്കു തിരിച്ചു. ഹോസ്പിറ്റലിൽ എത്തിയ ഗോഗുൽ എങ്ങോട്ടനില്ലാതെ അവരെ തപ്പി ഇറങ്ങി ഓടി. സിസ്റ്ററും രാജീവ്‌ സാറും ചേർന്നു അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു അവർ കിടക്കുന്ന റൂമിലേക്ക്‌ കൊണ്ടുപോയി. കൃഷ്ണനും പ്രിയയ്ക്കും നന്നായി പൊള്ളൽ ഏറ്റിട്ടുള്ളതുകൊണ്ട് അവരുടെ അടുത്തേക്ക് ഇപ്പോൾ പോകാനോ സംസാരിക്കാനോഒന്നും കഴിയില്ലായിരുന്നു. എങ്കിലും അവൻ അവരെ മതിയാവോളം കണ്ടു സന്തോഷിച്ചു. സന്തോഷംകൊണ്ടു കൊണ്ടു കരഞ്ഞുകൊണ്ടുനിന്ന അവനെ പുറകിൽ നിന്നും ആരോ പിടിച്ചു തിരിച്ചു നിർത്തി.
ഒരു പ്രായമായ സ്ത്രീ. നരച്ച മുടി, കഴുത്തിനു താഴേക്കു വെളുത്ത നിറമാണെങ്കിലും അല്പം ഇരുണ്ട മുഖം. അതികം തടിയില്ലാത്ത ഒതുങ്ങിയ ശരീരം. അവനെക്കാൾ ഒരല്പം ഉയരം കൂടുതൽ ഉണ്ട്. പക്ഷെ മുഖം നല്ല പരിചയം ഉള്ളതുപോലെ ഗോകുലിന് തോന്നി. അവൻ സംശയത്തോടെ കണ്ണീർ ഒഴുകുന്ന കണ്ണ് തുടച്ചുകൊണ്ട് അവരെ നോക്കി.

'എന്താ മോനെ കരയുന്നെ, ആരാ നീ . ഇവിടെ ഇങ്ങനെ നിക്കാൻ പാടില്ലട്ടോ'..

അവർ വളരെ സൗമ്യമായി അല്പം കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു. എന്നാൽ അതിനു മറുപടി നൽകിയത് സിസ്റ്റർ ആയിരുന്നു.

സിസ്റ്റർ : ഇതാണ് അമ്മേ ഗോഗുൽ

അവർഅത് കേട്ടതും അവനെ വരിപുണർന്നു ഏങ്ങാൻ തുടങ്ങി.ഗോഗുൽ അല്പം സംശയത്തോടെ അവരോടു ചേർന്നു നിന്നു.
സിസ്റ്റർ :

💬 Comments

View all comments