Chapter Title : ഉർവശി ശാപം ഉപകാരം [Danilo]
ടാ, ഇത് നിന്റെ മുത്തശ്ശിയാണ്
ഗോഗുൽ ആകെ ഞെട്ടി. തന്റെ അറിവിൽ ഇങ്ങനൊരാളെകുറിച്ച് അവനു യാതൊരു അറിവും ഇല്ലായിരുന്നു. പക്ഷെ അതുകൊണ്ടാകും അവനു നല്ല പരിചയമുള്ളതുപോലെ തോന്നിയത്. ആ ചുളിക്കു വീണ മുഖത്ത് അവന്റെ അമ്മേടെ മുഖചായ അവനു തോന്നിയിരുന്നു. അവനതു വലിയ സന്തോഷമായി. അവരവനെ അവിടുന്ന് അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ ചെന്നപ്പോ തന്റെ അമ്മയുടെ മുഖചായ ഉള്ള മറ്റൊരു സ്ത്രീ.
ഓമന ( മുത്തശ്ശി ): ഡി ഇതാ നമ്മുടെ പ്രിയേടെ കൊച്ചു
അവർ അവനെ വന്നു ചേർത്തു പിടിച്ചു.
" ടാ കുട്ടാ, നിനക്ക് എന്നെ മനസ്സിലായോ?"
മുത്തശ്ശി : "ഇത് നിന്റെ അമ്മേടെ മൂത്ത ചേച്ചി, നിന്റെ വെല്യമ്മ"
പ്രമീള 5.5 അടി ഉയരം. 41 വയസ്, അത്യാവശ്യം തടി. ഇരുനിറം.
പ്രമീള : പ്രിയെടാ നിറവും കണ്ണുവാണ് ഇവന് കിട്ടിയേക്കുന്നെ, മുഖം കൃഷ്ണന്റെയാ അല്ലെ,
അവർ അടുത്തുനിന്നു ഒരു കൊമ്പൻ മീശക്കാരനോട് പറഞ്ഞു.
അയാളുടെ പേര് പ്രസന്നൻ, 44 വയസ്. 6 അടി നീളം, അല്പം കഷണ്ടി, കട്ടി മീശ.
പ്രമീള : ടാ കുട്ടാ, ഇത് നിന്റെ വല്യച്ഛനാ, നിന്റെ അമ്മേടെയും എന്റെയും ചേട്ടൻ "
പ്രസന്നൻ : മോൻ എത്രയിലാ പഠിക്കുന്നെ?
അയാൾ അവനെ പൂ പോലെ എടുത്തു പൊക്കിയിട്ടു ചോദിച്ചു.
കുറെ നേരം അവരെല്ലാം ചേർന്നു അവനോടു പല വിശേഷങ്ങൾ ചോദിക്കുകയും അവനെ ലാളിക്കുകയും ചെയ്തു.
ഗോഗുൽ ഇവരെയൊക്കെ കണ്ടു കിളി പോയി അങ്ങനെ നിൽക്കുകയാണ്. എന്തായാലും ഗോകുലിന് ആകെ മൊത്തം സന്തോഷമായി. ഒന്ന് അടുത്തു കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ജീവനോടെ തിരിച്ചുവന്നു. കൂടാതെ ഇപ്പോ ഇതാ തനിക്കു ചുറ്റും നിറയെ ബന്ധുക്കൾ. മൊത്തത്തിൽ അവന്റെ ജീവിതം മാറി മറിയുകയായിരുന്നു. അപ്പോഴാണ് മുറിയിലേക്ക് സിസ്റ്ററും രാജീവ് സാറും കടന്നു വരുന്നത്. ഗോഗുലിനെ തിരികെ ഏല്പിച്ചതിനു എല്ലാവരും അവരോടു നന്ദി പറഞ്ഞു.
സിസ്റ്റർ : ടാ, നീ ഇന്ന് ഇവരുടെ കൂടെ നാട്ടിലേക്കു പോണം.
ഗോഗുലിനെ തന്റെ അച്ഛനെയും അമ്മയെയും വിട്ടു എങ്ങോട്ടും പോകാൻ
💬 Comments
View all comments