Chapter Title : ഉർവശി ശാപം ഉപകാരം [Danilo]
എങ്ങോട്ടനില്ലാതെ അവരെ തപ്പി ഇറങ്ങി ഓടി. സിസ്റ്ററും രാജീവ് സാറും ചേർന്നു അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു അവർ കിടക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. കൃഷ്ണനും പ്രിയയ്ക്കും നന്നായി പൊള്ളൽ ഏറ്റിട്ടുള്ളതുകൊണ്ട് അവരുടെ അടുത്തേക്ക് ഇപ്പോൾ പോകാനോ സംസാരിക്കാനോഒന്നും കഴിയില്ലായിരുന്നു. എങ്കിലും അവൻ അവരെ മതിയാവോളം കണ്ടു സന്തോഷിച്ചു. സന്തോഷംകൊണ്ടു കൊണ്ടു കരഞ്ഞുകൊണ്ടുനിന്ന അവനെ പുറകിൽ നിന്നും ആരോ പിടിച്ചു തിരിച്ചു നിർത്തി.
ഒരു പ്രായമായ സ്ത്രീ. നരച്ച മുടി, കഴുത്തിനു താഴേക്കു വെളുത്ത നിറമാണെങ്കിലും അല്പം ഇരുണ്ട മുഖം. അതികം തടിയില്ലാത്ത ഒതുങ്ങിയ ശരീരം. അവനെക്കാൾ ഒരല്പം ഉയരം കൂടുതൽ ഉണ്ട്. പക്ഷെ മുഖം നല്ല പരിചയം ഉള്ളതുപോലെ ഗോകുലിന് തോന്നി. അവൻ സംശയത്തോടെ കണ്ണീർ ഒഴുകുന്ന കണ്ണ് തുടച്ചുകൊണ്ട് അവരെ നോക്കി.
'എന്താ മോനെ കരയുന്നെ, ആരാ നീ . ഇവിടെ ഇങ്ങനെ നിക്കാൻ പാടില്ലട്ടോ'..
അവർ വളരെ സൗമ്യമായി അല്പം കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു. എന്നാൽ അതിനു മറുപടി നൽകിയത് സിസ്റ്റർ ആയിരുന്നു.
സിസ്റ്റർ : ഇതാണ് അമ്മേ ഗോഗുൽ
അവർഅത് കേട്ടതും അവനെ വരിപുണർന്നു ഏങ്ങാൻ തുടങ്ങി.ഗോഗുൽ അല്പം സംശയത്തോടെ അവരോടു ചേർന്നു നിന്നു.
സിസ്റ്റർ : ടാ, ഇത് നിന്റെ മുത്തശ്ശിയാണ്
ഗോഗുൽ ആകെ ഞെട്ടി. തന്റെ അറിവിൽ ഇങ്ങനൊരാളെകുറിച്ച് അവനു യാതൊരു അറിവും ഇല്ലായിരുന്നു. പക്ഷെ അതുകൊണ്ടാകും അവനു നല്ല പരിചയമുള്ളതുപോലെ തോന്നിയത്. ആ ചുളിക്കു വീണ മുഖത്ത് അവന്റെ അമ്മേടെ മുഖചായ അവനു തോന്നിയിരുന്നു. അവനതു വലിയ സന്തോഷമായി. അവരവനെ അവിടുന്ന് അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ ചെന്നപ്പോ തന്റെ
💬 Comments
View all comments