0%

Chapter Title : ഉഷ്ണനൃത്തം [സ്മിത]

Author : സ്മിത Read All Parts 1172

പ്രിൻസിപ്പാൾ അച്ഛൻ വന്നു. നല്ല സൂപ്പർ ലുക്കാ..."

റോസമ്മയുടെ കടയിൽ നിന്ന് തിരികെ വന്നപ്പോൾ സമീർ ടെറസ്സിൽ മൊബൈലിൽ ഫേസ്ബുക്ക് നോക്കുകയാണ്.

"മമ്മി ഇതെവിടെ പോയതാ?"

അവൻ ചോദിച്ചു.

പ്രിയങ്ക അവനു സമീപം കസേരയിൽ ഇരുന്നു.

"സാമേ എങ്ങനെ ഉണ്ട് നിന്റെ പുതിയ പ്രിൻസിപ്പാൾ?"

അവൾ ചോദിച്ചു.

"നല്ല കിണ്ണൻ ഒരച്ഛൻ..."

മൊബൈലിൽ, ഗ്യാലറിയിൽ നിന്ന് ഒരു ഫോട്ടോ എടുത്തുകൊണ്ട് അവൻ പറഞ്ഞു.

"നോക്കിക്കേ മമ്മി...ഇതാണ് ഞങ്ങടെ പ്രിൻസിപ്പാൾ,"

അവൻ കാണിച്ച ചിത്രത്തിലേക്ക് പ്രിയങ്ക നോക്കി.

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു. അവളുടെ ശ്വാസഗതി ഉയർന്നു.

"എന്നാ മമ്മി ഇങ്ങനെ മിഴിച്ചു നോക്കുന്നെ...മമ്മീടെ മൊഖോം ഭാവോം കണ്ടിട്ട് അച്ഛനെ 'അമ്മ മുമ്പ് കണ്ടിട്ടുണ്ട് എന്ന് തോന്നൂലോ..."

"ഈ അച്ഛന്റെ പേര്?"

"ഫാദർ മഠത്തിൽ..ഫാദർ സ്റ്റീഫൻ മഠത്തിൽ..."

സമീർ പറഞ്ഞു.

പുറത്ത് ഉഷ്ണനൃത്തത്തിന്റെ താളം അയയുകയായിരുന്നു.

💬 Comments

View all comments