Chapter Title : ഉഷ്ണനൃത്തം [സ്മിത]
കേട്ട് കണ്ണുകൾ തുറന്നു.
"നീയെന്തിനാ എന്റെ മുമ്പിൽ ഇങ്ങനെ കണ്ണുകളടച്ച് നിക്കുന്നെ?"
"നിന്റെ മേത്ത്ന്ന് എന്തോ ഒരു മണം സാം...എനിക്ക് എന്തോ പോലെ തോന്നുന്നു..."..."
അവൾ അർദ്ധോക്തിയിൽ നിർത്തി.
"എനിക്കും ...അതെ സോണി ..എനിക്കും എന്തോ ഒരു മണം ..നിന്റെ മേത്ത്ന്ന് ..."
"ആണോ?"
അവന്റെ തോളിൽ പിടിച്ച് അവൾ ചോദിച്ചു.
"എന്തിന്റെ ? എന്തിന്റെ മണം?"
അവൾ ഒന്നും പറയാതെ അവന്റെ കണ്ണുകളിലേക്കു നോക്കി.
വാൻഖോക്കിന്റെ സൂര്യകാന്തിത്തടത്തിന്റെ മേലെയുള്ള നക്ഷത്രങ്ങൾ അവളുടെ നോട്ടത്തിൽ പ്രഭയായി കിടന്ന് അവനെ നോക്കി.
"ഷബ്നം നിന്നെ സ്നേഹിച്ചില്ലേ ഇന്ന്?"
കാവ്യാത്മകമായി അവൾ ചോദിച്ചു.
സമീർ ഉത്തരം പറഞ്ഞില്ല.
"നീ സങ്കടപ്പെടരുത്...സങ്കടപ്പെട്ടാൽ ഞാൻ കരയും...അത്കൊണ്ടാണ് ചോദിക്കുന്നെ...ഷബ്നം നിന്നെ സ്നേഹിച്ചിരുന്നെകിൽ നീ സ്വയം സ്നേഹിക്കുമായിരുന്നില്ലല്ലോ..."
സമീറിന്റെ മുഖം താഴ്ന്നു.
"മോനേ..."
ചൂടുള്ള സ്വരത്തിൽ, മന്ത്രിക്കുന്നത് പോലെ അവൾ അവനെ വിളിച്ചു. അവൾ അവന്റെ താടി പിടിച്ചുയർത്തി.
"വിഷമമായോ..നീ സ്വയം സ്നേഹിക്കുന്നത് ഞാൻ നോക്കി നിന്നു എന്നറിഞ്ഞിട്ട്...?"
സമീർ പിന്നെയും ഒന്നും പറഞ്ഞില്ല.
"അത് അത്രയ്ക്കും ,....സുന്ദരം ..കാണാൻ സുന്ദരമായത് കൊണ്ടാണ് ഞാൻ..."
അതാണ് അവൾ പറഞ്ഞത്.
എന്നാൽ സോണിയ പറയാതെ പറഞ്ഞത്:
നീ എന്നെ വിളിച്ചിരുന്നെങ്കിൽ നിന്റെ തീരത്ത് ഏകാന്തമായ ഒരു ഞാവൽ മരമായി നിന്ന് നിന്റെ ഒഴുകുന്നവായിൽ ഞാനെന്നും കറുകറുത്ത പഴങ്ങളിട്ടു തരുമായിരുന്നു.
നീ എന്നെ വിളിച്ചിരുന്നെകിൽ നിന്റെ വജ്രപൗരുഷം തിളങ്ങുന്ന പവിഴപ്പുറ്റുകൾക്കിടയിൽ ഞാനൊരു സ്വർണ്ണ മത്സ്യമാകുമായിരുന്നു.....
"ഷബ്നം ...പറഞ്ഞു...ഞാൻ ആദ്യം അവളുടെ മതത്തിൽചേരണം...വേദം പഠിക്കണം..എന്നിട്ട് ...എന്നിട്ട് മാത്രമേ..."
സോണിയ ദേഷ്യത്തോടെ സമീറിനെ നോക്കി.
"എന്നിട്ട്? എന്നിട്ട് നീയെന്ത് പറഞ്ഞു..."
"വേദവും
💬 Comments
View all comments