0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 4.5K

ഫിദ കുട്ടി.....എത്ര ദിവസായി കണ്ടിട്ട്.....അയ്യോ ക്ഷീണിച്ചു പോയല്ലോ .....എടി സജ്‌നാ......നീ ഇവൾക്ക് ഒന്നും കഴിക്കാൻ കൊടുക്കാറില്ല?....എന്താണ് ഫിദ കുട്ടി ഇക്കാനെ കണ്ടിട്ട് യാതൊരു സന്തോഷവും ഇല്ലാതെ?" ഫിദയുടെ കവിളിൽ പിച്ചി കൊണ്ട് സിറാജ് പറഞ്ഞു.

" ദേ, സിറാജേ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട എന്ന് അന്റെ അടുത്തു ഞാൻ പറഞ്ഞിട്ടുണ്ട്...ഞാൻ ബാപ്പനോട് പറഞ്ഞു കൊടുക്കും "

"ഉം ...ഉം.....ഉം..... ദേഷ്യക്കാരി ദേഷ്യക്കാരി......നിന്റെ ദേഷ്യമെല്ലാം ഞാൻ മാറ്റുന്നുണ്ട് " സിറാജ് തന്റെ കയ്യിൽ കറക്കി കൊണ്ടിരുന്ന ഗ്ലാസ് കൊണ്ട് അവളുടെ കയ്യിൽ അടിച്ചു .

"എടാ പട്ടി തെണ്ടി നായി "സജ്‌ന പിറകിൽ നിന്നും വിളിച്ചു.

"ഹേയ് ആരാണ് ഈ ഭരണി പാട്ടു പാടുന്നത് ??" സിറാജ് ചുറ്റും നോക്കി ..

"അള്ളാഹ് ...ആരാ ഇത് സജ്ന കുട്ടിയല്ലേ........നീ എപ്പോ വന്നു...ഞാൻ കണ്ടില്ലല്ലോ?"

"ആടാ നായി...ഓളെ കണ്ടപ്പോൾ നീ എന്നെ കണ്ടില്ല അല്ലേ ....." അവന്റെ അടുത്ത വന്ന സജ്‌ന സിറാജിന്റെ വയറിൽ കയ്യിൽ ശക്തമായി പിച്ചി.

"ആആആആആ ...വിട് ...വിട് ......കൂളിംഗ് ഗ്ലാസ് വെച്ചത് കൊണ്ട് ചൂടിൽ ഞാൻ നിന്നെ കണ്ടില്ല.....ആആആആആ " നന്നായി പിച്ചി വലിച്ചു സജ്‌ന പിടി വിട്ടു.

"ഹും ......കഴിഞ്ഞ തവണ കൊണ്ട് പോയ എന്റെ പുതിയ ലിപ്സ്റ്റിക്ക് എവിടെ?"

"ലിപ്സ്റ്റിക്ക്........" പടച്ചോനെ അതല്ലേ ഞാൻ കഴിഞ്ഞ ആഴ്ച അഞ്ജനക്കു സമ്മാനം കൊടുത്ത്..അവൻ മനസ്സിൽ വിചാരിച്ചു . " ലിപ്സ്റ്റിക്ക് എല്ലാം ഞാൻ പുതിയത് വാങ്ങി താരം .....ഇപ്പൊ നമ്മുക് മൂന്ന് പേർക്കും ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് ....

💬 Comments

View all comments