Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]
നടന്നു. നടക്കുന്നതിനിടെ സജ്‌ന നാസറിനെ തിരിഞ്ഞു നോക്കി കൈ വീശി കാണിച്ചു. നാസർ ജൂൺ...ജൂലായ്....ആസ്വദിച്ചു കൊണ്ട് വരാന്തയിലെ തൂണിൽ ചാരി നിന്നു.
" നീ എന്തൊക്കെയാണ് വിളിച്ചു കൂവിയത് സജ്ന???? ന്റെ കൈ തരിച്ചു വന്നതാണ്..." ഗേറ്റ് ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഫിദ ചോദിച്ചു.
"എന്താ പറഞ്ഞാൽ..പറയാൻ ഉള്ളത് നേരത്തെ പറയണം....വെറുതെ സമയം വേസ്റ്റ് ചെയ്തിട്ട് എന്തിനാ ?"
"നീ എന്തിനാ എത്ര തിരക്ക് കൂട്ടിയെ ? ഓരേ നല്ലോണം മനസ്സിലാക്കിയിട്ട് മതിയാർന്നു, ഉസ്താദ് ബാപ്പനോട് അങ്ങാനം പറഞ്ഞാൽ അന്നെ ഞാൻ കൊന്നളയും "
" ഓ പിന്നെ...മനസ്സിലാക്കിയിട്ട് കെട്ടാൻ അല്ലേ ???? നീ ഇങ്ങനെ പേടിക്കല്ലേ ഫിദ കുട്ടി ...ഓൻ നമ്മടെ മുൻപിൽ ഇനി വാലാട്ടി നിക്കും..നോക്കിക്കോ, വേഗം നടക്ക് "
ഗേറ്റിന്റെ പുറത്തു ഏതോ പൂരപ്പറമ്പിൽ നിന്ന് വാങ്ങിയ 50 രൂപയുടെ കൂളിംഗ് ഗ്ലാസ്സും വെച്ച് ബൈക്കിൽ ചാരി നിക്കുന്ന സിറാജിനെ കണ്ട ഫിദ ഞെട്ടി.
"പടച്ച റബ്ബേ....ഈ പട്ടി ആണോ കാണാൻ വന്നിരിക്കുന്നത് ??"
"എന്തിനാടി സിറാജ് ഇക്കാനെ പട്ടി എന്ന് വിളിക്കുന്നെ ???? അത് പാവം ആണ് .."
"പാവം....നോട്ടം റെഡി അല്ല ഓന്റെ ....നിന്റെ അടുത്ത നല്ല ആളാണ് എന്നെ കണ്ടാൽ അപ്പൊ തുടങ്ങും ..."
" പോടീ ...............സിറാജിക്കാ ....കുറെ ആയല്ലോ കണ്ടിട്ട്?" സജ്ന ഫിദയുടെ കൈ വിട്ട് സിറാജിന്റെ അടുത്തേക് ഓടി..
"ഒന്ന് മാറി നിക്കടി " ഓടി വന്ന സജ്‌ന മൈന്റ് പോലും ചെയ്യാതെ അവളെ തള്ളി മാറ്റി സിറാജ് ഫിദയുടെ അടുത്തേക് നീങ്ങി .
"
💬 Comments
View all comments