Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]
ബൈക്കിൽ ചാരി നിക്കുന്ന സിറാജിനെ കണ്ട ഫിദ ഞെട്ടി.
"പടച്ച റബ്ബേ....ഈ പട്ടി ആണോ കാണാൻ വന്നിരിക്കുന്നത് ??"
"എന്തിനാടി സിറാജ് ഇക്കാനെ പട്ടി എന്ന് വിളിക്കുന്നെ ???? അത് പാവം ആണ് .."
"പാവം....നോട്ടം റെഡി അല്ല ഓന്റെ ....നിന്റെ അടുത്ത നല്ല ആളാണ് എന്നെ കണ്ടാൽ അപ്പൊ തുടങ്ങും ..."
" പോടീ ...............സിറാജിക്കാ ....കുറെ ആയല്ലോ കണ്ടിട്ട്?" സജ്ന ഫിദയുടെ കൈ വിട്ട് സിറാജിന്റെ അടുത്തേക് ഓടി..
"ഒന്ന് മാറി നിക്കടി " ഓടി വന്ന സജ്‌ന മൈന്റ് പോലും ചെയ്യാതെ അവളെ തള്ളി മാറ്റി സിറാജ് ഫിദയുടെ അടുത്തേക് നീങ്ങി .
" ഫിദ കുട്ടി.....എത്ര ദിവസായി കണ്ടിട്ട്.....അയ്യോ ക്ഷീണിച്ചു പോയല്ലോ .....എടി സജ്‌നാ......നീ ഇവൾക്ക് ഒന്നും കഴിക്കാൻ കൊടുക്കാറില്ല?....എന്താണ് ഫിദ കുട്ടി ഇക്കാനെ കണ്ടിട്ട് യാതൊരു സന്തോഷവും ഇല്ലാതെ?" ഫിദയുടെ കവിളിൽ പിച്ചി കൊണ്ട് സിറാജ് പറഞ്ഞു.
" ദേ, സിറാജേ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട എന്ന് അന്റെ അടുത്തു ഞാൻ പറഞ്ഞിട്ടുണ്ട്...ഞാൻ ബാപ്പനോട് പറഞ്ഞു കൊടുക്കും "
"ഉം ...ഉം.....ഉം..... ദേഷ്യക്കാരി ദേഷ്യക്കാരി......നിന്റെ ദേഷ്യമെല്ലാം ഞാൻ മാറ്റുന്നുണ്ട് " സിറാജ് തന്റെ കയ്യിൽ കറക്കി കൊണ്ടിരുന്ന ഗ്ലാസ് കൊണ്ട് അവളുടെ കയ്യിൽ അടിച്ചു .
"എടാ പട്ടി തെണ്ടി നായി "സജ്‌ന പിറകിൽ നിന്നും വിളിച്ചു.
"ഹേയ് ആരാണ് ഈ ഭരണി പാട്ടു പാടുന്നത് ??" സിറാജ് ചുറ്റും നോക്കി ..
"അള്ളാഹ് ...ആരാ ഇത് സജ്ന കുട്ടിയല്ലേ........നീ എപ്പോ വന്നു...ഞാൻ കണ്ടില്ലല്ലോ?"
"ആടാ നായി...ഓളെ കണ്ടപ്പോൾ നീ എന്നെ കണ്ടില്ല അല്ലേ ....." അവന്റെ അടുത്ത വന്ന സജ്‌ന സിറാജിന്റെ വയറിൽ കയ്യിൽ ശക്തമായി പിച്ചി.
"ആആആആആ ...വിട് ...വിട് ......കൂളിംഗ് ഗ്ലാസ് വെച്ചത് കൊണ്ട് ചൂടിൽ ഞാൻ നിന്നെ കണ്ടില്ല.....ആആആആആ " നന്നായി പിച്ചി വലിച്ചു സജ്‌ന പിടി വിട്ടു.
"ഹും ......കഴിഞ്ഞ തവണ കൊണ്ട് പോയ എന്റെ പുതിയ ലിപ്സ്റ്റിക്ക് എവിടെ?"
"ലിപ്സ്റ്റിക്ക്........" പടച്ചോനെ അതല്ലേ ഞാൻ കഴിഞ്ഞ ആഴ്ച അഞ്ജനക്കു സമ്മാനം കൊടുത്ത്..അവൻ
💬 Comments
View all comments