0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1271

പറ്റോ?? ഇവടെ മിണ്ടാനും പറയാനും കറങ്ങാനും ആരും ഇല്ല, ഇങ്ങളെ കണ്ടപ്പോയെ ഞങ്ങൾക്ക് പിടിച്ചു...ഇങ്ങളെ ബാപ്പ പറഞ്ഞിട്ടല്ലേ ഇങ്ങള് ഈ വേഷം കെട്ടിയത് അത് പോലെ തന്നെ ആണ് ഞങ്ങടെ അവസ്ഥയും...അധിക കാലം മാണ്ട ...ഒരു രണ്ടു മൂന്ന് മാസം....പറ്റൂലാന്ന് പറയല്ലേ " ... ഫിദ തലയിൽ കൈ വെച്ച് നിന്നു?‍♀️ .

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ ആയി നാസറിന്റെ അവസ്ഥ...താൻ നന്നാവരുത് എന്ന് ആരോ ഉറപ്പിച്ചത് പോലെ ഉണ്ടല്ലോ എന്ന് മനസ്സിൽ പറഞ്ഞ ശേഷം ഉള്ളിലെ സന്തോഷം പുറത്തു കാണിക്കാതെ കപട സംശയത്തോടെ അവൻ ചോദിച്ചു :

"എനിക്ക് മനസ്സിലായില്ല ...രണ്ടു പേർക്കും കൂടെ ഞാൻ ഒരാളോ?....ഞാൻ നിങ്ങളുടെ ഉസ്താദ് അല്ലെ കുട്ടികളെ?"

"അതെ രണ്ടു പേർക്കും കൂടെ ഒരാൾ....ഉസ്താദോ......അതൊക്കെ രണ്ടു ആഴ്ച മുന്നേ...ഇങ്ങള് ആലോചിച്ചിട്ട് പറ "

"സജ്ന...ഫിദ.....ദേ ഇങ്ങളെ കാണാനും വേണ്ടി ആരാണ്ടെ വന്നിരിക്കുന്നു..." അവരുടെ ക്ലാസ് മേറ്റ് റസിയ വന്നു പറഞ്ഞു .

"ആരാണ് റസിയ? എവിടെ?"

"അന്നക്ക് അറിഞ്ഞൂടാ...ആടെ പുറത്തു ഗേറ്റിന്റെ അടുത്ത് ഉണ്ട് "

ഫിദ അപ്പോൾ തന്നെ സജ്നയുടെ കൈ പിടിച്ചു വലിച്ചു നടന്നു. നടക്കുന്നതിനിടെ സജ്‌ന നാസറിനെ തിരിഞ്ഞു നോക്കി കൈ വീശി കാണിച്ചു. നാസർ ജൂൺ...ജൂലായ്....ആസ്വദിച്ചു കൊണ്ട് വരാന്തയിലെ തൂണിൽ ചാരി നിന്നു.

" നീ എന്തൊക്കെയാണ് വിളിച്ചു കൂവിയത് സജ്ന???? ന്റെ കൈ തരിച്ചു വന്നതാണ്..." ഗേറ്റ് ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഫിദ ചോദിച്ചു.

"എന്താ പറഞ്ഞാൽ..പറയാൻ ഉള്ളത് നേരത്തെ പറയണം....വെറുതെ സമയം വേസ്റ്റ് ചെയ്തിട്ട് എന്തിനാ ?"

"നീ എന്തിനാ എത്ര തിരക്ക് കൂട്ടിയെ ? ഓരേ നല്ലോണം മനസ്സിലാക്കിയിട്ട് മതിയാർന്നു, ഉസ്താദ് ബാപ്പനോട് അങ്ങാനം പറഞ്ഞാൽ അന്നെ ഞാൻ കൊന്നളയും "

" ഓ പിന്നെ...മനസ്സിലാക്കിയിട്ട് കെട്ടാൻ അല്ലേ ???? നീ ഇങ്ങനെ പേടിക്കല്ലേ ഫിദ കുട്ടി ...ഓൻ നമ്മടെ മുൻപിൽ ഇനി വാലാട്ടി നിക്കും..നോക്കിക്കോ, വേഗം നടക്ക് "

ഗേറ്റിന്റെ പുറത്തു ഏതോ പൂരപ്പറമ്പിൽ നിന്ന് വാങ്ങിയ 50 രൂപയുടെ കൂളിംഗ് ഗ്ലാസ്സും വെച്ച്

💬 Comments

View all comments