Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
അറിയില്ലെങ്കിലും കുഞ്ഞമ്മക്ക് റിലാക്സേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കൊക്കെ പുറത്ത് കൊണ്ട് പോകാനും
കൊച്ചച്ചൻ : അത് നീ കൊണ്ട് പോയാൽ മതിടാ ഈ തിരക്കിന്റെ ഇടക്ക് എനിക്കെവിടന്നാ സമയം.
വണ്ടി അമ്പലത്തിന്റെ അടുത്ത് ചവിട്ടി. ഞാനവിടെ ഇറങ്ങി ഷിബുവിന് വേണ്ടി ഒരു തമിഴൻ കുപ്പി ഫുൾ എത്തിക്കാൻ മുപ്പരോട് പറഞ്ഞു. കൊച്ചച്ചൻ പുള്ളികാരന്റെ കമ്പനികരോട് കാര്യം പറഞ്ഞു വണ്ടിയെടുത്തു. ഞങ്ങൾ ഉത്സവത്തിന്റെ തിരക്കുകളിലേക്ക് നീങ്ങി പന്തൽ കെട്ടലും അരങ്ങിടലും അവിടെ തകൃതി ആയി നടക്കുന്നു. പെണ്ണുങ്ങൾ അമ്പലത്തിന്റെ വരാന്തയിൽ ഇരുന്നു മാല കെട്ടുന്നു. അമ്പലത്തിന്റെ കെട്ട്കുതിര പണി ഏകദേശം തീരാറായി നാളെ ഉച്ചക്കാണ് തല ഒരുക്ക് ചടങ്ങ്. എല്ലാ ദേശക്കാരും അവിടെ വരും. കുതിരക്ക് തല വയ്ക്കുന്ന ചടങ്ങാണ് മെയിൻ.
ഈ ഭാഗത്തുള്ള എല്ലാ ഉത്സവങ്ങളും ഇങ്ങനെ ആണ് നാട്ടുകാരുടെ ഒരു വർഷത്തെ കണക്ക് കൂട്ടലുകൾ എല്ലാം അടുത്ത വർഷത്തെ ഉത്സവത്തെ മുന്നിൽ കണ്ട് കൊണ്ടാണ് കൃഷി മുതൽ പ്രവാസികളുടെ ലീവ് വരെ. ഉത്സവ സമയം ആയാൽ എല്ലാവരും അമ്പലങ്ങളിൽ തന്നെ. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ചടങ്ങിന്റെ പൂർണത മുതൽ ദേശക്കാർ തമ്മിലുള്ള ഇടി വരെ.
അമ്പലത്തിന്റെ വരാന്തയിൽ ഗീത മേമ ഇരിക്കുന്നത് ഞാൻ കണ്ടു. അമ്മയുടെ വീട്ടുകാരുമായി എനിക്ക് അവശേഷിക്കുന്ന ആകെയൊരു ബന്ധം. അമ്മയുടെ അനിയത്തി, വീട്ടുകാർ ചൊവ്വാ ദോഷം പറഞ്ഞു അവിവാഹിതയായി ജീവിക്കേണ്ടി വന്നു. ആ കാര്യത്തിൽ ആവണിയുടെ പ്രധാന മോട്ടിവേഷനും ഗീത മേമ തന്നെ. ചൊവ്വ ദോഷം അറിഞ്ഞും ഒരുത്തൻ കെട്ടാൻ വന്നാൽ വീട്ടുകാരുടെ വാക് കേൾക്കരുത് അങ്ങ്
💬 Comments
View all comments