Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
കെട്ടിക്കോണം എന്ന് പറഞ്ഞു കൊടുത്തത് ഗീതമേമ ആണ്. അമ്മയുടെ വീട്ടുകാരിൽ ഭൂരിഭാഗം പേർക്കും അമ്മയുടെ ഭാഗത്തിലായിരുന്നു കണ്ണ്. എനിക്ക് പ്രായ പൂർത്തിയായി ഏറ്റെടുക്കില്ല എന്ന് ഒന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ സ്വന്തം പെങ്ങളുടെ 16 ന്റെ അന്ന് പറഞ്ഞതാണ് എന്റെ സ്വന്തം വല്യ അമ്മാവൻ. ജയൻ കൊച്ചച്ചന്റെയും ജിഷമ്മായിയുടെയും കയ്യിൽ നിന്ന് അവർക്ക് ആവശ്യത്തിലധികം അന്ന് കേൾക്കേണ്ടി വന്നു. അച്ഛന്റെ സ്വത്തിൽ നിന്നും അമ്മയുടെ ഭാഗം അവർക്ക് വീതിച്ചു നൽകണം പറഞ്ഞു പിന്നീടവർ അലമ്പുണ്ടാക്കിയപ്പോൾ ജയൻ കൊച്ചച്ചൻ കേസ് പറഞ്ഞു എല്ലാം എന്റെ പേരിൽ ആക്കി. അതിന് ശേഷം ഞാൻ അവരോട് ആരോടും മിണ്ടാറില്ല അമ്മുമ്മ മരിച്ചപ്പോൾ കാണാൻ പോയതല്ലാത ഇന്ന് വരെ അങ്ങോട്ട് പോയിട്ടില്ല. കഴിഞ്ഞ തവണ ദേശക്കാർ തമ്മിലുള്ള ഇടിക്കിടയിൽ വല്യമ്മാവന്റെ മകനെ ഞാനും ഷിബുവും കൂടെ നല്ല പോലെ പെരുമാറി വിട്ടിരുന്നു ഇടക്ക് ഒരു വട്ടം അമ്മാവനെയും കയ്യിൽ കിട്ടിയിരുന്നു. അതിന്റെ ബാക്കിയായി വേറൊരുത്സവത്തിന് ഷിബു അവരുടെ കയ്യിൽ പെട്ടു അതിന്റെ ബാക്കി ഇത്തവണ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്
അവരുടെ കൂട്ടത്തിൽ പെടാതെ ഒറ്റപെട്ടു കഴിയുന്ന ഗീതമേമയോട് ഞങ്ങളുടെ വീട്ടിലും എല്ലാവർക്കും കാര്യമാണ്. കുഞ്ഞമ്മാവന്റെ പുള്ളാരെ നോക്കാൻ ഒരാളെന്ന രീതിക്ക് അവിടെ കഴിയുന്നു അവർ പക്വതയെത്തിയാൽ ആ പാവത്തിനെ ഇറക്കി വിടും എന്നുറപ്പാണ് അതുകൊണ്ട് ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് ഇറക്കിവിട്ടാലും എന്റെ വീടുണ്ടെന്ന് മറക്കരുത് എന്ന കാര്യം. വീണ കുഞ്ഞമ്മയുടെ സഹപാഠി കൂടിയാണ് മേമ .
ഞാൻ മേമയുടെ അടുത്തേക്ക് നടന്നു
മേമ എന്നെ നോക്കി ചിരിച്ചുകൊണ്ട് : ഞാൻ വീണയുടെ അടുത്ത്
💬 Comments
View all comments