Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
ലഭിക്കുന്ന പടച്ചോറും പായസവും ആകണം ആദ്യത്തെ ഭക്ഷണം. പിന്നെ അവിടെ നില്കാതെ വീട്ടിൽ വന്നു ഈറൻ മാറണം അന്നത്തെ ദിവസം അമ്പലത്തിൽ വരരുത്. പിന്നെ പിറ്റേന്ന് രാവിലെ കൊടിയേറ്റത്തിന് മാത്രമേ നിന്നെ അവിടെ കാണാവൂ
പോസ്റ്റ് അപ്പൊ നാളത്തെ എന്റെ വായ്നോട്ടം പോയി കിട്ടി
ജയൻ കൊച്ചച്ചൻ ആനകാര്യത്തിലേക്ക് കടന്നു ഇക്കുറി ഗുരുവായൂർ പദ്മനാഭനേ കിട്ടാത്തതിന്റെ നിരാശ. പാലക്കാട് എതോ വലിയ പൂരത്തിന് ലേലം പോയി എന്ന്. പകരം വലിയ കേശവനെ അയക്കാം എന്ന് ദേവസ്വം പറഞ്ഞത്രേ. എനിക്കിപ്പോഴും എല്ലാം ആന തന്നെ ആണ് അതുങ്ങളെ പേരുകൊണ്ട് തിരച്ചറിയാനുള്ള കഴിവ് അപാരം തന്നെ.
ഞാനെല്ലാം മൂളി കേട്ടു അടുക്കളയിൽ പെണ്ണുങ്ങൾ തിരക്കിലാണ് അനുമോളുണ്ടാരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞു ഇടി വച്ചു ഇരിക്കാമായിരുന്നു. എന്തായാലും കൊച്ചച്ചന്റെ കഥ കേൾക്കുക തന്നെ. അപ്പോൾ എവിടെ നിന്നോ രക്ഷകയെ പോലെ സ്മിത ചേച്ചി അങ്ങോട്ട് വന്നു എന്നോട് മുകളിലേക്ക് വരാൻ പറഞ്ഞു ഞാൻ ചേച്ചിയോടൊപ്പം മുകളിലേക്ക് കയറി.
എന്റെ ജനറേഷൻ ലേഡീസ് മുഴുവൻ അവിടെ ഉണ്ട് ആവണി, ശ്രീകുട്ടി, സ്വാതി, സ്മിത ചേച്ചി. എന്തോ കാര്യമായതുണ്ട് അല്ലാതെ മീറ്റിംഗ് കൂടാറില്ല. ഞാൻ കയറി ചെന്നു എന്നോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. അവളുമ്മാരും കയറി ഇരുന്നു. സാധാരണ എന്റെ അടുത്തിരിക്കാറുള്ള ആവണി ഇന്ന് നേരെ എതിർ വശത്തു ചെന്നിരുന്നു എന്റെ ഒരു വശത്തു ശ്രീകുട്ടിയും മറുവശത്തു സ്മിത ചേച്ചിയും. ആകെ സൈലൻസ് മോഡ്
ഞാൻ ആവണിയേ നോക്കി ചോദിച്ചു : ഇവളുടെ മുഖം നോക്കി ഇരിക്കാൻ ആണോ എന്നെ ഇങ്ങോട്ട് വിളിച്ചത്
മറുപടി ആവണിയിൽ
💬 Comments
View all comments