0%

Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 3.7K

വരാൻ ഇത്ര താമസം

സ്വാതി : വൈകിയതിൽ നിനക്കെന്താ ഇത്ര ടെൻഷൻ. എന്റേം കൂടെ മുറച്ചെറുക്കൻ ആണ് ഞങ്ങൾക്ക് കിന്നരിക്കാൻ ടൈം വേണം

ആവണി എന്നെ ഒരു കലിപ്പ് നോട്ടം നോക്കി എന്നിട്ട് സ്വാതിയോട് പറഞ്ഞു:

കിന്നരിച്ചോ അതിന് എനിക്കെന്താ എന്തേലും ആയിക്കോ പറഞ്ഞു എന്നിട്ട് ചാടി തുള്ളി തിരിച്ചു നടന്നു.

സ്വാതി എന്നോട് : ആദ്യം നിന്നെ വിളിക്കാൻ പറഞ്ഞപ്പോൾ പോകില്ലാന്ന് അവൾ പറഞ്ഞു. അപ്പോൾ അമ്മ ചാടിച്ചു അവൾ പോകാൻ എഴുന്നേറ്റു. അപ്പോൾ അമ്മ വേണ്ട എന്നോട് പോകാൻ പറഞ്ഞു എന്നിട്ട് അവളുടെം മുറച്ചെറുക്കൻ അല്ലെ എന്നും പറഞ്ഞു ആ ദേഷ്യം ആണ്

ഞങ്ങൾ ചിരിച്ചു

എന്നാലും എന്റെ ഉള്ളിൽ ഒരു ചോദ്യം വന്നു. സമയത്തിന് കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരുന്ന അവൾ എന്ത് കൊണ്ട് ഇല്ല എന്ന് പറഞ്ഞു

ഞങ്ങൾ നടന്നു തറവാട്ടിലെത്തി ഇനി ഉത്സവം തീരുന്നത് വരെ തറവാട്ടിൽ ആണ് എല്ലാവർക്കും ഭക്ഷണം. ആണുങ്ങൾ കഴിക്കാൻ ഇരുന്നു. ശങ്കരൻ മൂപ്പർ ഫിറ്റായതിന്റെ ലക്ഷണം ഉണ്ടായിരുന്നു രാഷ്ട്രീയം ആണ് ചർച്ച. ഞാൻ വേഗം കഴിച്ചു എണീക്കാൻ തുനിഞ്ഞു. അമ്പിളി കുഞ്ഞമ്മ കയ്യോടെ പൊക്കി ഇരിയെടാ അവിടെ കുറച്ചൂടെ കഴിച്ചിട്ട് പോയാൽ മതി  എന്ന് പറഞ്ഞു. ഞാൻ വേറെ വഴിയില്ലാത്തത് കൊണ്ട് കുറച്ചൂടെ കഴിച്ചു ഞാനും ജയൻ കൊച്ചച്ചനും ഒപ്പം എഴുന്നേറ്റു

ജയൻ കൊച്ചച്ചനോട് നാളത്തെ പ്ലാനിങ് ചോദിച്ചു

നാളെ ഉച്ചക്ക് 2 മണിക്കാണ് ചടങ്ങ് ഞാൻ 1 മണിക്കെങ്കിലും അവിടെ വേണം ചടങ്ങ് കഴിയുന്നത് വരെ ജലപാനം പാടില്ല. തലയൊരുക്കി കഴിഞ്ഞാൽ അമ്പലത്തിൽ നിന്ന്

💬 Comments

View all comments