0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

എന്നാലും ചതിയായി നീ ചെയ്തത് എന്നെ കൊണ്ട് അവിടെ മാല വരെ കെട്ടിച്ചു ഞാനിരുന്നു ഉറക്കം തൂങ്ങുവാരുന്നു

ഞാൻ : നല്ലതാ ഇടക്കൊക്കെ പണിയെടുക്കുന്നത്, അല്ലാ ഇന്നലെ എന്തായിരുന്നു രണ്ടിനും ഉറക്കമില്ലാത്ത പണി?

ആവണിയും സ്മിത ചേച്ചിയും പരസ്പരം നോക്കി

സ്മിത ചേച്ചി : അത് എനിക്ക് എഴുതാനുണ്ടായിരുന്നെടാ ഇവള് കമ്പനിക്കിരുന്നു പ്രൊജക്റ്റ്‌ അല്ലെ കുറച്ച് അധികം എഴുതാനുണ്ട്.

ആവണി : ഇന്ന് വേറെ ആളെ നോക്കിക്കോ നാളെ എനിക്ക് ക്‌ളാസുണ്ട് ഞാൻ നേരത്തെ കിടക്കും.

സ്മിത ചേച്ചി : എങ്കി നീ ഇരിക്കെടാ നിനക്കും പടിക്കണ്ടേ സ്റ്റഡി ലീവല്ലേ

ആവണി : വേണ്ടടാ. തനിയെ അങ്ങ് ഇരുന്ന് എഴുതിയാൽ മതി.

സ്മിത ചേച്ചി ആവണിയേ ഒന്ന് നോക്കി

ആവണി എന്നെ നോക്കി : സമയം പന്ത്രണ്ട് മണി ആയി എണീറ്റു ഫ്രഷ് ആകു നീ. ഒരു മണിക്ക് അമ്പലത്തിലെത്തണ്ടതാ.

ഞാൻ എഴുന്നേറ്റ് താഴേക്കിറങ്ങി തോർത്തെടുത്ത് തിരികെ വന്നു ബാത്റൂമിൽ കയറാൻ റൂമിലേക്ക് തിരിഞ്ഞപ്പോൾ ആവണിയും ചേച്ചിയും സംസാരിക്കുന്നതായി തോന്നി ഞാൻ അത് ശ്രദ്ധിച്ചു

ആവണി :  റിസ്കാ അവൻ എങ്ങാനും തിരിഞ്ഞാൽ പിന്നെ നിനക്ക് തന്നാ കേട് ഞാൻ പറഞ്ഞാൽ പോലും നിന്നെന്ന് വരില്ല അവൻ.

സ്മിത : എടി അവനെക്കാൾ സേഫ് വേറെ ആരാ നീ ഒന്ന് ഓർത്ത് നോക്ക്

ആവണി : ഞാൻ ഇതിന്റെ ഇടയിൽ നിക്കില്ല ചേച്ചി. നീ എന്നോട് പറഞ്ഞു ഞാനത് കേട്ടു. പിന്നെ അവനെ വച്ചൊരു ഞാണിന്മേൽ കളിക്ക് എനിക്ക് തീരെ താല്പര്യമില്ല അറിയാലോ അവന്റെ സ്വഭാവം. അവനു

💬 Comments

View all comments