Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
അവൾ കയ്യിലിണ്ടായിരുന്ന ടോർച്ചും രണ്ട് പേരും ഒന്നും സംസാരിച്ചില്ല കുറച്ച് നേരം. ഞാൻ സൈലൻസ് ബ്രെക്ക് ചെയ്തു
ഇപ്പോൾ എന്തിനാ പടികുന്നെ
അശ്വതി : ബി എസ് സി കെമിസ്ട്രി
ഞാൻ : ഞാൻ ബയോടെക് ആണ്
അശ്വതി : അറിയാം ഞാൻ വീണ ടീച്ചറെ ഇടക്ക് കാണാറുണ്ട്
ഞാൻ : അവിടെ എങ്ങിനെ ഹോസ്റ്റലിൽ ആണോ
അശ്വതി : അല്ല ചേച്ചിടെ കൂടെ അവളെ അങ്ങോട്ടാണല്ലോ കെട്ടിച്ചു വിട്ടിരിക്കുന്നത് ചേട്ടൻ ഗൾഫിലാ ചേട്ടന്റെ അച്ഛനും അമ്മയും മരിച്ചതാ ഇപ്പോൾ ഒറ്റക്കാ താമസം സൊ അവൾക്ക് കൂട്ട്.
പിന്നെയും നിശബ്ദത
അശ്വതി : ആവണിക്ക് എന്നോടിപ്പോഴും ദേഷ്യം മാറീട്ടില്ല അല്ലെ
ഞാൻ : അവൾ അങ്ങിനെ ആണ് ഒരാളോട് ഇഷ്ടക്കേട് തോന്നിയാൽ കുറച്ച് സമയം എടുക്കും
അശ്വതി : നിനക്ക് എന്നോട് ദേഷ്യമുണ്ടോ?
ഞാൻ : എന്തിന്
അശ്വതി : നിന്നോടൊരു വാക്ക് പോലും പറയാതെ പോയതിന്
ഞാൻ : അങ്ങിനെ നോക്കിയാൽ ഞാനും നിന്നോടങ്ങനെ അല്ലെ ചെയ്തേ
അശ്വതി : ചിലപ്പോ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന് ചിലപ്പോ അതിനേക്കാൾ നല്ല സമയം വേറെ എനിക്ക് കിട്ടിയിട്ടില്ല എന്നും തോന്നും.
ഞാൻ : കാലം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നതല്ലേ അത് അത്ര എളുപ്പത്തിൽ വേണ്ടപ്പെട്ടവരെ ഒന്നിച്ചുനിർത്തില്ല അപൂർവമായേ എല്ലാവരെയും എപ്പോഴും കൂടെ നിർത്തൂ.
അശ്വതി : ഞാനും ഇപ്പോ അങ്ങിനീയൊക്കെ തന്നെ കരുതുന്നു
ഞാൻ : മ്മ് എത്ര ദിവസം ഉണ്ട് ലീവ്
അശ്വതി: നാളെ പോകും മറ്റന്നാൾ തിരികെ വരും ഒരു ബുക്ക് സബ്‌മിറ്റ്
💬 Comments
View all comments