0%

Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 4.5K

അത് നോക്കി ഞങ്ങൾ നിന്നു. സ്വാതിയുടെ കൂട്ടുകാരെ കണ്ടപ്പോൾ അവളെങ്ങോട്ട് പോയി പോകുമ്പോൾ വിളിക്കാൻ പറഞ്ഞു

ഞാൻ ഒറ്റക്കായി ഷിബുവും ഇല്ല ഞാൻ ആൽത്തറയുടെ മുകളിൽ കയറി നിന്നു ഇപ്പോൾ എല്ലാവരെയും കാണാം. പൂജ നടക്കുന്നുണ്ട് ഞാൻ ചുറ്റും ഒന്ന് നോക്കി ആളുകൾ ഉണ്ട് പരുപാടി കാണാൻ,ഇടക്ക് എന്നെ നോക്കുന്ന രണ്ട് കണ്ണുകൾ എന്റെ കണ്ണിലുടക്കി. അശ്വതി, അവൾ എന്നേം നോക്കി നിൽക്കുന്നു. ഞാൻ ആദ്യം നോട്ടം മാറ്റി പക്ഷെ പഴയ കാമുകിയെ കാണുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പ് വീണ്ടും അവളെ നോക്കാൻ പ്രേരിപ്പിച്ചു. ആരെങ്കിലും കണ്ടാൽ പ്രശ്നമാകും എന്നോർത്ത് ഞാൻ അവിടെ നിന്നും ആനയെ കെട്ടിയ ഇടത്തേക്ക് മാറി പൂജയ്ക്ക് ശേഷം കളമെഴുത്ത് പാട്ട് ആരംഭിച്ചു.

പുറകിൽ നിന്ന് ഒരു ഹായ് ഞാൻ കേട്ടു

തിരിഞ്ഞപ്പോൾ അശ്വതിയാണ്

ഞാൻ ഒന്ന് ചിരിച്ചു തിരിച്ചു ഹായ് പറഞ്ഞു

അശ്വതി : എന്തൊക്കെ ഉണ്ട് വിശേഷം

ഞാൻ : ഇങ്ങനെ പോകുന്നു

അശ്വതി : കാണ്ണനിപ്പോ കോയമ്പത്തൂർ ആണല്ലേ പഠിക്കുന്നെ

ഞാൻ : അതെ

അശ്വതി : ഞാൻ എറണാകുളത്താണ് മഹാരാജാസിൽ

ഞാൻ: അവളെ നോക്കി ചിരിച്ചു വീണ്ടും ആനയെ നോക്കി നിന്നു

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം

അശ്വതി : എന്നെ ഒന്ന് വീട്ടിലാക്കാമോ അച്ചൻ തിരക്കിലാ വൈകും

ഞാൻ അവളുടെ കൂടെ പുറകിലെ ഗേറ്റ് വഴി പുറത്തേക്ക് നടന്നു അവിടന്ന് കുറച്ചു ദൂരം ഇടവഴിയിലൂടെ നടന്നാൽ അവളുടെ വീടെത്തും ആ പ്രദേശത്ത് തെങ്ങിൻ പറമ്പുകൾ ആണ് കൂടുതൽ വീടുകൾ ഒറ്റപ്പെട്ട് ആണ്. ഞാൻ മൊബൈൽ ടോർച് തെളിയിച്ചു

💬 Comments

View all comments