Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]
നമ്മുടെ ക്‌ളാസിലേക്ക് പോയി. അങ്ങോട്ട് പോകുന്ന വഴിക്ക് നമ്മുടെ ക്‌ളാസിനടുത്ത് ബഞ്ചും ഡെസ്കും കൂട്ടി ഇട്ടിരിക്കുന്ന ഒരു റൂമില്ലേ അതിനകത്തു യൂണിഫോം ഇട്ട് നിക്കുന്ന രണ്ട് പേരെ കണ്ട് ഞാൻ ജനലിലൂടെ നോക്കി. അപ്പോൾ അശ്വതി അൻവറിന്റെ മടിയിൽ ഇരിക്കുന്നു. ഞാനാദ്യം വിചാരിച്ചത് അവർ രണ്ടും ഇഷ്ടത്തിലായി നമ്മളോട് പറയാഞ്ഞിട്ടാണ് എന്നാ. പിന്നെ പിടിക്കാം അവരെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി ഞാൻ നേരെ ക്ലാസിൽ പോയി ബുക്ക് എടുത്ത് തിരികെ ഇറങ്ങാൻ നേരം അതിനകത്തു നിന്ന് ഷിബുവിന്റെ ഉറക്കെയുള്ള സംസാരം കേട്ടു. അൻവർ അവിടെ നിന്ന് ഇറങ്ങി പോകുന്നതും കണ്ടു. ഞാൻ നമ്മുടെ ക്ലാസിന്റെ ബാക്കിൽ ജനലിന്റെ സൈഡിൽ നിന്ന് സംസാരം ശ്രദ്ധിച്ചു
അവൾ അവൾക്കിഷ്ടമുള്ളത് ചെയ്യും ഷിബുവിനെന്നല്ല ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. നീ അവളുടെ പുറകെ തന്നെ വരും നീ തിരിച്ചു വന്നോട്ടെ അവനെന്നല്ല എനിക്ക് പോലും നിങ്ങളെ രണ്ടാക്കാൻ പറ്റില്ല" എന്ന് പറയുന്നത് ഞാൻ കേട്ടു.
പുറകെ അവളും അവിടന്ന് ഇറങ്ങി പോയി പിന്നാലെ ഷിബു അവളെ തെറി പറഞ്ഞു അവന്റെ ബാഗ് എടുക്കാൻ ക്ലാസിൽ വന്നു എന്റെ മുന്നിൽ പെട്ടു.
ഞാൻ ഷിബുവിനോട് കാര്യം ചോദിച്ചു അവൻ ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നെ അവൻ പറഞ്ഞു. രണ്ടും കൂടെ അതിനകത്തു പിടിയും വലിയും ആയിരുന്നു എന്ന്. അവർ ഇഷ്ടത്തിലല്ലേ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് നിങ്ങൾ തമ്മിലാണ് ഇഷ്ടത്തിലെന്ന കാര്യം അറിയുന്നത്. അവൾക്ക് നീ ഒരു മറ ആയിരുന്നു എന്ന കാര്യം അവനും അപ്പോഴാ അറിഞ്ഞേ എന്ന്. കേട്ടപ്പോ ഭൂമി
💬 Comments
View all comments