0%

Chapter Title : ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Author : Kambikathakal Read All Parts 2K

കണ്ണേട്ടാ വന്നേ എനിക്കങ്ങോട്ട് വരണം

ഞാൻ : നീ ഇപ്പോ വരണ്ട, ആറാട്ട് കഴിഞ്ഞു അമ്മേടെ കൂടെ വന്നാൽ മതി

സ്വാതി : പറ്റില്ല എനിക്കിപ്പോ വരണം നാളെ ക്‌ളാസിന് പോകണം

ഞാൻ ശബ്ദം കടുപ്പിച്ചു : നിന്നോടല്ലെടി പറഞ്ഞത് വേണ്ടാ എന്ന് നാളത്തെ കാര്യം നാളെ

സ്വാതി : പറ്റില്ല

ഞാൻ കുറച്ചു ഉറക്കെ : നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടി?

ആവണി എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി : ഡി അവൻ കലിപ്പിലാ വഴിക്ക് വച്ചു വണ്ടി ഒന്ന് തട്ടി. കുഴപ്പമൊന്നും ഇല്ല ഞങ്ങൾ വീട്ടിലുണ്ട്. കുറച്ചു കഴിയട്ടെ

അവൾ ഫോൺ കട്ടാക്കി അകത്തേക്ക് നടന്നു

ഞാൻ : നീ അവിടെ നിന്നെ

ആവണി അവിടെ നിന്നു

ഞാൻ : നിന്നോട് ഞാൻ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല അത് അവളുമായുള്ള എന്റെ നല്ല സമയങ്ങൾ പോലും ഓർമയിൽ വരാതെ ഇരിക്കാൻ ആണ്. പക്ഷെ ഇന്ന് നീയായിട്ട് തന്നെ ആണ് ഇങ്ങനെ ഒരു കാര്യം എനിക്ക് കാണിച്ചു തന്നത്. എനിക്ക് ഇപ്പോൾ അറിയണം എല്ലാം.

ആവണി : എടാ അത്

ഞാൻ : മറുപടി മാത്രം മതി

ആവണി ഒന്ന് ശ്വാസം എടുത്ത് പറഞ്ഞു തുടങ്ങി:

ഇവിടത്തെ അടക്കം കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആണ്. അന്ന് നിന്റെ കാര്യം സംസാരിക്കാൻ ആയി ഞാനും ജയമാമനും വീണ കുഞ്ഞമ്മയും കൂടെ സ്കൂളിൽ പോയിരുന്നു. അന്ന് എന്തോ ഉച്ച വരെ ഉണ്ടായിരുന്നുള്ളു അവർ രണ്ടും പ്രിൻസിപ്പാളിനെ കാണാൻ കയറിയപ്പോൾ ഞാൻ മറന്ന് വച്ച ബുക്ക്‌ എടുക്കാൻ

💬 Comments

View all comments