Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
മതി ഞാൻ ഇറങ്ങുന്നു. എന്ന് പറഞ്ഞു കുഞ്ഞമ്മയെ ഒന്ന് നോക്കി. തല കുനിച്ച് വണ്ടിയിൽ കേറി. ഞാൻ കൊച്ചച്ചനോട് നിക്കാൻ പറഞ്ഞു
ഞാൻ കുഞ്ഞമ്മയുടെ കയ്യിൽ ലാപ് കൊടുത്ത് കുഞ്ഞമ്മ വരുമ്പോ ഇതങ്ങെടുത്തോ എന്ന് പറഞ്ഞു. കൊച്ചച്ചനോട് എന്നെ അമ്പലത്തിന്റെ അവിടെ വിട്ടാൽ മതി എന്ന് പറഞ്ഞു വണ്ടിയിൽ കയറി.
വണ്ടി എടുത്ത് കുറച്ച് മുന്നോട്ട് പോയപ്പോൾ കൊച്ചച്ചനോട് ഞാൻ
കൊച്ചച്ചാ : എന്താ സീൻ വീട്ടിൽ? ആകെ അലമ്പാണല്ലോ? എന്ത് പറ്റി? ഞാൻ വരുന്ന സമയത്ത് അകത്തു നിന്ന് ഒച്ച കേട്ടുലോ.
കൊച്ചച്ചൻ : ആ അതൊക്കെ അങ്ങനാടാ കല്യാണം കഴിഞ്ഞാൽ. ഒരു തരത്തിൽ നിന്റെ തീരുമാനം ആണ് ശരി നരസിംഹത്തിലെ ഷാരടി മാമനെ പോലെ കെട്ടാണ്ട് ഫ്രീ ആയി
ഞാൻ : വെള്ളമടി മുഴുവനായി നിർത്താൻ ഞാൻ പറയില്ല. എന്നാലും വീട്ടിലെ മനഃസമാധാനം കളയുന്ന രീതിക്ക് വേണോ?
കൊച്ചച്ചൻ: വെള്ളമടി ഒന്നും അല്ലടാ പ്രശ്നം. ഞാൻ തന്നെ ആണ് തെറ്റുകാരനും പക്ഷെ ആ തെറ്റ് തിരുത്താൻ ഇനി പറ്റില്ല. അനുമോൾടെ പഠിത്തം കല്യാണം ആണ് ലക്ഷ്യം. MBA എടുപ്പികണം, കെട്ടിച്ചു വിടണം അത് കഴിഞ്ഞാൽ എല്ലാം അനുമോളെ ഏല്പിക്കണം. എന്നിട്ട് കാശിക്ക് പോകണം
ഞാൻ : കാശിക്കോ? അപ്പൊ കുഞ്ഞമ്മ
കൊച്ചച്ചൻ : അവളെ നോക്കാൻ അനുമോളുണ്ടല്ലോ ഇനി അനുമോൾ ഒഴിവാക്കിയാലും അവൾക്ക് നീയുണ്ടല്ലോടാ എന്ന് പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു
ഞാൻ : കൊച്ചച്ചൻ ഒന്നുടെ ആലോചിക്ക് കാര്യങ്ങൾ വ്യക്തമായി അറിയില്ലെങ്കിലും കുഞ്ഞമ്മക്ക് റിലാക്സേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കൊക്കെ പുറത്ത് കൊണ്ട് പോകാനും
കൊച്ചച്ചൻ : അത് നീ കൊണ്ട് പോയാൽ മതിടാ ഈ തിരക്കിന്റെ ഇടക്ക് എനിക്കെവിടന്നാ സമയം.
വണ്ടി അമ്പലത്തിന്റെ അടുത്ത് ചവിട്ടി. ഞാനവിടെ ഇറങ്ങി ഷിബുവിന് വേണ്ടി ഒരു തമിഴൻ കുപ്പി ഫുൾ എത്തിക്കാൻ മുപ്പരോട് പറഞ്ഞു. കൊച്ചച്ചൻ പുള്ളികാരന്റെ കമ്പനികരോട് കാര്യം പറഞ്ഞു വണ്ടിയെടുത്തു. ഞങ്ങൾ ഉത്സവത്തിന്റെ തിരക്കുകളിലേക്ക് നീങ്ങി പന്തൽ കെട്ടലും അരങ്ങിടലും അവിടെ തകൃതി ആയി നടക്കുന്നു. പെണ്ണുങ്ങൾ അമ്പലത്തിന്റെ വരാന്തയിൽ ഇരുന്നു മാല
💬 Comments
View all comments